നിശബ്ദ പ്രതിഷേധം നിർത്തി; ദേശീയഗാനം ആലപിച്ച് ഇറാൻ താരങ്ങൾ

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ടീം ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു

Update: 2022-11-25 16:55 GMT
Advertising

ലോകകപ്പിൽ വെയിൽസിനെതിരെയുള്ള മത്സരത്തിനുമുൻപ് ദേശീയഗാനം ആലപിച്ച് ഇറാൻ താരങ്ങൾ. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ടീം ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇറാൻ ടീമിൻറെ നടപടി.

അതേസമയം ദേശീയഗാനം ആലപിക്കുന്നതിനിടെ ഗാലറിയിൽനിന്ന് വലിയ പരിഹാസമായിരുന്നു ടീമിനെതിരെ ഉയർന്നത്. സ്വന്തം രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ആരാധകർ രംഗത്തെത്തി.


ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിരയായി മരിച്ച മെഹ്സ അമിനിയുടെ ഫോട്ടോ പതിച്ച ജഴ്സി ദേശീയഗാനത്തിനിടെ ഉയർത്തിയായിരുന്നു ഒരു സ്ത്രീ ഗാലറിയിൽ നിന്ന് പ്രതിഷേധം അറിയിച്ചത്. കൂടെയുണ്ടായിരുന്ന ഒരാൾ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് എത്തിയത്.


ദോഹയിലെ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിന്റെ തുടക്കത്തിൽ ഇറാന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ ടീമംഗങ്ങൾ ഗാനം ആലപിക്കാതെ മൗനം പാലിച്ചിരുന്നു. തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നായിരുന്നു ഇറാൻ ക്യാപ്റ്റന്റെ പ്രതികരണം. മെഹ്സ അമിനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ രണ്ടുമാസമായി പ്രതിഷേധം കനക്കുകയാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News