വിരമിച്ചില്ലായിരുന്നെങ്കിൽ ധോണിയെ പാകിസ്ഥാന്‍റെ നായകനാക്കിയേനെ- മുന്‍ പാക് താരം യാസിർ അറാഫത്ത്

നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ധോണിയെ പോലെ പ്രതിഭാശാലിയായ ഒരു നായകനെ ആവശ്യമുണ്ട്.

Update: 2021-06-10 14:27 GMT
Editor : Nidhin | By : Sports Desk
Advertising

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണിയെ പ്രകീർത്തിച്ച് മുൻ പാക് താരം യാസിർ അറാഫത്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചില്ലായിരുന്നെങ്കിൽ മഹേന്ദ്ര സിങ് ധോണി പാകിസ്ഥാന്റെ നായകനായി ഞാൻ വിളിച്ചേനെ.-യാസിർ പറഞ്ഞു.

നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ധോണിയെ പോലെ പ്രതിഭാശാലിയായ ഒരു നായകനെ ആവശ്യമുണ്ട്. ഞങ്ങളുടെ ടീം പ്രതിഭകളുടെ കൂട്ടമാണ്, പക്ഷേ അവരെ നയിക്കാൻ നായകപാടവമുള്ള ധോണിയെ പോലുള്ള ഒരു താരത്തെയാണ് ആവശ്യം.- യാസിർ കൂട്ടിച്ചേർത്തു.

ധോണിക്കെതിരേ ബോളെറിയുമ്പോൾ എങ്ങനെ ധോണിയെ വീഴ്ത്താമെന് തനിക്കറിയില്ലെന്ന് ഷോയിബ് അക്തർ പറഞ്ഞിരുന്നുവെന്നും യാസിർ പറഞ്ഞു. തൊണ്ണൂറുകൾക്ക് മുമ്പ് ലോകത്തൊരു മൈക്കൽ ബെവൻ ഉണ്ടായിരുന്നു. അതുപോലെയാണ് ധോണി. അദ്ദേഹത്തിന്റെ ഏകദിന ബാറ്റിങ് ആവറേജ് 50 നും മുകളിലാണ്. നിലവിലെ ഒരു ബാറ്റ്‌സ്മാനും അദ്ദേഹത്തിന്റെ കഴിവിന് അടുത്തു നിൽക്കുന്നുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും യാസിർ കൂട്ടിചേർത്തു

2007 ൽ പാകിസ്ഥാൻ ക്രിക്കറ്റിൽ ടെസ്റ്റിൽ അരങ്ങേറിയ യാസിർ അറാഫത്ത് 2007 ൽ പ്രഥമ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ധോണിയുടെ നേതൃത്വത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ ആ പാകിസ്ഥാൻ സംഘത്തിലും അംഗമായിരുന്നു.

ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകൻമാരിൽ ഒരാളാണ് ധോണി. 1983 ൽ കിട്ടിയ ഏക ലോകകപ്പ് മാത്രം സ്വന്തമായുണ്ടായിരുന്ന ഇന്ത്യൻ ടീമിന് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഏകദിന ലോകകപ്പ് രണ്ടാം വട്ടവും പ്രഥമ ട്വന്റി-20 കീരിടവും ചാമ്പ്യൻസ് കപ്പും നേടിയെടുക്കാനായിരുന്നു. ഐസിസിയുടെ എല്ലാ മേജർ കിരീടവും നേടിയ ഏക നായകനാണ് ധോണി.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News