''ലോകകപ്പ് വിജയം ഊർജമായി''; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശത്തിന് പിറകേ ലൗതാരോ മാർട്ടിനസ്
''ഫൈനലില്‍ എതിരാളി ആരായാലും പോരാടാന്‍ തന്നെയാണ് തീരുമാനം''
മിലാൻ ഡർബിയിൽ ഇരുപാദങ്ങളിലുമായി എ.സി മിലാനെ 3-0ന് തകർത്ത് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുമ്പോള്‍ കളിയിലെ താരമായത് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലൗതാരോ മാർട്ടിനസ്. മാർട്ടിനസ് ആണ് ഇന്‍ററിനായി വലകുലുക്കിയത്. ആദ്യപാദത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ടാംപാദത്തിൽ ഒരു ഗോളിനാണ് ഇന്ററിന്റെ ജയം.
അര്‍ജന്‍റീനയുടെ ലോകകപ്പ് വിജയം ഇന്‍ററിന് വേണ്ടി ഈ സീസണില്‍ നടത്തിയ പടയോട്ടങ്ങള്‍ക്ക് ഊര്‍ജമായെന്ന് പറയുകയാണിപ്പോള്‍ ലൗതാരോ . ടീമിന്‍റെ ഒത്തിണക്കമാണ് ഏറെ പ്രധാനമെന്നും അത് താന്‍ ലോകകപ്പില്‍ നിന്ന് പഠിച്ചതാണെന്നും മാര്‍ട്ടിനസ് പറഞ്ഞു.
“ടീമിന്റെ ഐക്യമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ലോകകപ്പിൽ ഞാൻ അത് അനുഭവിച്ചതാണെന്നും കളിക്ക് മുമ്പ് ഞാൻ ടീമംഗങ്ങളോട് പറഞ്ഞു .ടീം ഒറ്റക്കെട്ടായി ഒരേ ദിശയിൽ പോയാൽ കാര്യങ്ങൾ എളുപ്പമാകും. ഇതുവരെ നടത്തിയ പടയോട്ടങ്ങളിലെ വിജയങ്ങളൊക്കെ ഇന്‍റര്‍ അർഹിക്കുന്നതാണ്. ഞങ്ങൾ എല്ലായ്പ്പോഴും കളി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ടീമിനായി എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പിന് ശേഷം എനിക്ക് ഫൈനലിലെത്താൻ മറ്റൊരു അവസരം കൂടെയുണ്ടെന്ന് അറിയാമായിരുന്നു. ഇതാ ഞങ്ങളത് സാധ്യമാക്കിയിരിക്കുന്നു. എതിരാളി ആരായാലും പോരാടാന്‍ തന്നെയാണ് തീരുമാനം. കഠിനാധ്വാനം ചെയ്യും''- ലൗതാരോ മാർട്ടിനസ് പറഞ്ഞു.
സെമി ഫൈനല്‍ രണ്ടാം പാദത്തിന്‍റെ ആദ്യ പകുതിയിൽ ഇന്റർ മിലാൻ നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും എ.സി മിലാന്‍ ഗോള്‍കീപ്പര്‍ ഒനാന വൻമതിലായി മുന്നിൽനിന്നു. രണ്ടാം പകുതിയിലാണ് ഇന്ററിനെ ഫൈനലിലെത്തിച്ച ഗോൾ പിറന്നത്. 74-ാം മിനിറ്റിൽ ലൗട്ടാരോ
2010-ലാണ് ഇന്റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് കിരീടവും അവർക്കായിരുന്നു. നാളെ പുലർച്ചെ നടക്കുന്ന റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയികളെയാണ് ഇന്റർ മിലാൻ ഫൈനലിൽ നേരിടുക. ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.