ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെ വിവാഹിതനായി
വിവാഹ വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പുറത്തറിയിച്ചത്.
ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെ വിവാഹിതനായി. മുംബൈ സ്വദേശിയായ അൻജും ഖാനാണ് ശിവം ദുബെയുടെ 'വിവാഹ ഇന്നിങ്‌സിലെ പങ്കാളി'. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് വിവാഹചടങ്ങിൽ സംബന്ധിച്ചത്. വിവാഹ വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പുറത്തറിയിച്ചത്. വിവാഹ ഫോട്ടോയുടെ താഴെ ദുബെ ഇങ്ങനെഴുതി- 'പ്രണയത്തെക്കാൾ ഉപരിയുള്ള സ്‌നേഹം കൊണ്ട് ഞങ്ങൾ പ്രണയിച്ചു, ഇപ്പോൾ മുതൽ ആ പ്രണയം ശാശ്വതമായി തുടരുകയാണ്'.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെയും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരവുമായ ദുബെക്ക് വിവാഹ ആശംസകളും നിരവധി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി.
𝑩𝒂𝒅𝒉𝒂𝒊 𝒉𝒐. 💗 #RoyalsFamily | @IamShivamDube pic.twitter.com/P06aJz85sQ
— Rajasthan Royals (@rajasthanroyals) July 16, 2021
2019 നവംബറിലാണ് ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20യിൽ അരങ്ങേറിയത്. ബംഗ്ലാദേശിനെതിരായിരുന്നു അരങ്ങേറ്റം. ഇതുവരെ 13 ട്വന്റി-20 മത്സരങ്ങളിൽ ശിവം ദുബെ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഒരു അർധ സെഞ്ച്വറി നേടിയ ശിവം ദുബെയുടെ മികച്ച ബോളിങ് പ്രകടനം 30 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയതാണ്. 2019 ൽ തന്നെ വെസ്റ്റ് ഇൻഡീസിനെതിരായുള്ള ഏകദിന പരമ്പരയിലും ദുബെ അരങ്ങേറി.