സെൽഫി ചോദിച്ച ആരാധകനുമായി പ്രണയം; വിവാഹത്തിനൊരുങ്ങി ടെന്നിസ് സൂപ്പർ താരം

2016ൽ ഫ്രഞ്ച് ഓപണും 2017ൽ വിംബിൾഡണും മുഗുരുസ സ്വന്തമാക്കിയിട്ടുണ്ട്.

Update: 2023-06-02 13:28 GMT
Editor : abs | By : Web Desk
Advertising

2021ലെ യുഎസ് ഓപൺ ടെന്നിസ് ടൂർണമെന്റിനിടെ തന്നോട് സെൽഫി ചോദിച്ച ആരാധകനെ വിവാഹം കഴിക്കാനൊരുങ്ങി മുൻ വിംബിൾഡൻ ചാമ്പ്യൻ ഗർബിനെ മുഗുരുസ. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് വിവാഹ നിശ്ചയ വിശേഷം പങ്കുവച്ചത്. യു ഹാഡ് മി അറ്റ് ഹലോ എന്ന തലക്കെട്ടാണ് ചിത്രത്തിന് താരം നൽകിയത്. മോഡലായ ആർതർ ബോർഗസ് ആണ് വരൻ.

സ്പാനിഷ് മാധ്യമമായ ഹോലയോട് തന്റെ പ്രണയത്തെ കുറിച്ച് മുഗുരുസ പറയുന്നതിങ്ങനെ;

'സെൻട്രൽ പാർക്കിനോട് (ന്യൂയോർക്ക് സിറ്റി) അടുത്തായിരുന്നു എന്റെ ഹോട്ടൽ. മുറിയിലിരുന്ന് ബോറടിച്ചിരുന്നു. അതുകൊണ്ട് പുറത്ത് പോയി ശുദ്ധവായു ശ്വസിക്കാമെന്ന് വച്ചു. ജീൻസും ഷൂവുമിട്ട് പുറത്തുപോയി. തെരുവിൽ നടന്നു കൊണ്ടിരിക്കെ അവൻ വന്ന് ഗുഡ് ലക്ക് അറ്റ് യുഎസ് ഓപൺ എന്നു പറഞ്ഞു. ഞാൻ ചിന്തിച്ചു, ഇയാൾ സുമുഖനാണല്ലോ. പിന്നീട് പല തവണ കണ്ടു. സെൻട്രൽ പാർക്കിൽ ഒന്നിച്ച് നടത്തം തുടങ്ങി.' 



രണ്ടു വർഷത്തിന് ശേഷം സ്‌പെയിനിലെ മാർബെലയിൽ വച്ചാണ് ബോർഗസ് മുരുഗസയോട് വിവാഹാഭ്യർത്ഥന നടത്തിയത്. 'അവൻ പ്രപ്പോസ് ചെയ്തപ്പോൾ വേറെ ഒരുപാട് കാര്യങ്ങളാണ് ആലോചിച്ചത്. എനിക്ക് കരച്ചിൽ വന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. കണ്ണീരിനിടെ ഞാൻ യെസ് പറഞ്ഞു. കാൽപ്പനികമായ നിമിഷമായിരുന്നു അത്.' - താരം പറഞ്ഞു. 

വെനിസ്വലൻ വംശജയായ മുരുഗസ സ്‌പെയിനിനു വേണ്ടിയാണ് അന്താരാഷ്ട്ര മേളകളിൽ മത്സരിക്കുന്നത്. 2017ൽ ലോക ഒന്നാം നമ്പർ വനിതാ താരമായിരുന്ന ഇവർ നിലവിൽ 132-ാം സ്ഥാനത്താണ്. ഈ വർഷം ആകെ നാലു മത്സരങ്ങളിൽ മാത്രമാണ് മുരുഗസ റാക്കറ്റേന്തിയത്. 2016ൽ ഫ്രഞ്ച് ഓപണും 2017ൽ വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്. 




Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News