ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട് ബാര്‍ബറ ക്രെജിക്കോവ; ചെക്ക് റിപബ്ലിക്കിലേക്ക് വനിതാ സിംഗിള്‍സ് കിരീടം

കേവലം 5 ഗ്രാൻസ്‍‌ലാം മത്സരങ്ങളുടെ മാത്രം പരിചയവുമായി സീഡിങ് പോലുമില്ലാതെ ടൂർണമെന്‍റിനെത്തിയ ബാര്‍ബറ പിന്നീട് ഫ്രഞ്ച് ഓപ്പണിലെ കറുത്ത കുതിരയാകുകയായിരുന്നു

Update: 2021-06-13 06:37 GMT
Advertising

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ബാർബറ ക്രെജിക്കോവ. ഫൈനലില്‍ റഷ്യയുടെ അനസ്തെസ്യ പാവ്ലിചെങ്കോവയെ ആണ് ബാർബറ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തില്‍ 6-1, 2-6, 6-൪ എന്ന സ്കോറിനായിരുന്നു ബാർബറയുടെ കിരീട നേട്ടം. 25 കാരിയായ ചെക്ക് റിപ്പബ്ലിക്കന്‍ താരത്തിന്‍റെ കന്നി ഗ്രാന്‍ഡ് സ്ലാം നേട്ടം കൂടിയാണിത്. അർബുദ ബാധയെ തുടർന്ന് മരണമടഞ്ഞ മുൻ വിംബിൾഡൺ ചാമ്പ്യനും മെന്‍ററുമായിരുന്നു യാന നവോത്‌നയ്ക്ക് കിരീടനേട്ടം സമർപ്പിക്കുന്നതായി ബാർബറ പറഞ്ഞു.

ലോക റാങ്കിംഗിൽ 33-ാം സ്ഥാനക്കാരിയായ ബാർബറ കേവലം 5 ഗ്രാൻസ്‍‌ലാം മത്സരങ്ങളുടെ മാത്രം പരിചയവുമായി സീഡിങ് പോലുമില്ലാതെയാണ് ടൂർണമെന്‍റിനെത്തിയത്. എന്നാല്‍ പിന്നീട് കണ്ടത് ബാര്‍ബറ ഫ്രഞ്ച് ഓപ്പണിലെ കറുത്ത കുതിരയാകുന്ന കാഴ്ചയായിരുന്നു. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെമി ഫൈനലിൽ ഗ്രീസ് താരം മരിയ സക്കരിയെ പരാജയപ്പെടുത്തിയാണ് ബാർബറ കലാശക്കളിക്ക് യോഗ്യത നേടിയത്.

ഇതിന് പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിൾസിലും ക്രെജിക്കോവ ഫൈനലിലെത്തി നില്‍ക്കുകയാണ്. ചെക്ക് താരം കാതറീൻ സിനിക്കോവയ്ക്കൊപ്പം ക്രെജിക്കോവയ്ക്ക് ഇന്നാണ് കലാശപ്പോരാട്ടം. ഇതോടെ ഫ്രഞ്ച് ഓപ്പണിൽ ഒരേ വർഷം 2 വനിതാ കിരീടങ്ങളെന്ന അപൂര്‍ നേട്ടത്തിനരികെയാണ് ഈ ചെക് റിപബ്ലിക്കന്‍ താരം. 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News