ഡല്‍ഹി ക്യാപിറ്റല്‍സിനിത് കഷ്ടകാലം; 16 ബാറ്റടക്കം ലക്ഷക്കണക്കിന് രൂപയുടെ കിറ്റുകള്‍ മോഷണം പോയി

യുവതാരം യാഷ് ദൂളിന്‍റെ അഞ്ച് ബാറ്റുകളും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മൂന്ന് ബാറ്റുകളുമുള്‍പ്പെടെ മോഷണം പോയി

Update: 2023-04-19 08:19 GMT
Advertising

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ മോഷണം. താരങ്ങളുടെ ബാറ്റും ഗ്ലൌവും ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് കിറ്റുകള്‍ മോഷ്ടിക്കപ്പെട്ടു. 16 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ബാംഗ്ലൂര്‍ നിന്ന് ഡൽഹിയിൽ എത്തിയ ക്യാപിറ്റൽസ് താരങ്ങളുടെ കിറ്റ് ബാഗിൽ നിന്നാണ് 16 ബാറ്റുകൾ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്.

ക്രിക്കറ്റ് പാഡുകൾ, ഷൂസുകൾ, ക്രിക്കറ്റ് ഗ്ലൗസ്, തൈ പാഡ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലെത്തിയതായിരുന്നു ടീം. പിന്നീട് പരിശോധിക്കുമ്പോഴാണ് സാധനങ്ങള്‍ നഷ്ടമായ വിവരം ഡല്‍ഹി ക്യാമ്പ് അറിയുന്നത്.  

ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മോഷ്ടിക്കപ്പെട്ടതില്‍ അഞ്ച് ബാറ്റുകള്‍ യുവതാരം യാഷ് ദൂളിന്‍റേതാണ്, മൂന്ന് ബാറ്റുകള്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടേതും,മൂന്നെണ്ണം വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്‍റേതും, രണ്ടെണ്ണം ഓൾറൗണ്ടർ മിച്ചൽ മാർഷിന്‍റേതുമാണ്. മറ്റ് താരങ്ങളുടെ ഷൂസും ഗ്ലൗസും പാഡുമൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.

ഐ.പി.എല്ലില്‍ നിലവില്‍ കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ബാംഗ്ലൂരിനെതിരെ അവസാനം നടന്ന മത്സരത്തില്‍ 23 റണ്‍സിന്‍റെ തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. ഈ മത്സരത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലെത്തുമ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News