പാരാലിംപിക്‌സില്‍ ചരിത്രം; നിഷാദ് കുമാറിന് വെള്ളി, ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍
വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ബവിന ബെന്‍ പട്ടേല്‍ വെള്ളി നേടിയതിനു പിറകെയാണ് 2.06 എന്ന ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദിന്റെ നേട്ടം
ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. പുരുഷ വിഭാഗം ഹൈജംപില്‍ വെള്ളി നേട്ടവുമായി നിഷാദ് കുമാര്‍ ചരിത്രമെഴുതി.
പാരാലിംപിക്‌സിന്റെ അഞ്ചാംനാളാണ് ഇന്ത്യയ്ക്ക് വെള്ളിത്തിളക്കത്തിന്റെ ദിനമായത്. നേരത്തെ, വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ബവിന ബെന്‍ പട്ടേല്‍ വെള്ളി നേടിയിരുന്നു. ഇതിനു പിറകെയാണ് നിഷാദിന്റെ നേട്ടം. 2.06 എന്ന ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നിഷാദ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. നിഷാദ് തന്നെ ഈ വര്‍ഷം കുറിച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.
India wins its 2nd medal at #Tokyo2020 #Paralympics @nishad_hj takes home 🥈in High Jump T47 Final with a jump of 2.06m, which equals the Asian Record set by him in 2021
— SAI Media (@Media_SAI) August 29, 2021
What a brilliant performance by Nishad!
Many congratulations to our champ!!! #Praise4Para#Cheer4India pic.twitter.com/Mu07fk3glb
#Tokyo2020 #Paralympics #Athletics Men's High Jump (T47)
— The Field (@thefield_in) August 29, 2021
Here's a look at the jump that eventually confirmed the silver medal for Nishad Kumar.
Take a bow!
🎥 DD Sportpic.twitter.com/4keXj9fmnf
അതേസമയം, മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം രാം പാല്‍ 1.94 എന്ന കരിയറിലെ മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്തായി. അമേരിക്കയുടെ ടൗണ്‍സെന്‍ഡ് റോഡെറിക് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. 2.15 മീറ്റര്‍ എന്ന ലോകറെക്കോര്‍ഡോടെയാണ് റോഡെറിക്കിന്റെ സ്വര്‍ണനേട്ടം.