പാരാലമ്പിക്‌സ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് വെങ്കലം
ഇന്ന് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 18 വയസുകാരനായ പ്രവീണ്‍ കുമാര്‍ ഹൈജമ്പില്‍ വെള്ളി നേടിയിരുന്നു.
Update: 2021-09-03 13:01 GMT
ടോക്യോ പാരാലമ്പിക്‌സില്‍ ഇന്ത്യക്ക് വെങ്കലം. അമ്പെയ്ത്തില്‍ ഇന്ത്യയുടെ ഹര്‍വീന്ദര്‍ സിങ് ആണ് വെങ്കലം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അമ്പെയ്ത്തില്‍ മെഡല്‍ നേടുന്നത്.
ഇന്ന് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 18 വയസുകാരനായ പ്രവീണ്‍ കുമാര്‍ ഹൈജമ്പില്‍ വെള്ളി നേടിയിരുന്നു. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി.