ബാർസലോണ ബയേണ ഇന്റർമിലാനും- മരണ ഗ്രൂപ്പായി സി; യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ ഇങ്ങനെ
അടുത്ത മാസം ആറിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക.
2022-23 സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് സ്വിസർലൻഡിലെ സൂറിച്ചിൽ നടന്നു. ബാർസലോണയും, ബയേണും, ഇന്റർമിലാനും ഏറ്റുമുട്ടുന്ന സി ഗ്രൂപ്പാണ് മരണ ഗ്രൂപ്പ്. നിലവിലെ ചാമ്പ്യൻമാരായ റയൽ എഫ് ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഇലാണ് ചെൽസിയും എ സി മിലാനും. പിഎസ്ജി ഗ്രൂപ്പ് എച്ചിലും മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിലുമാണ്. ഗ്രൂപ്പ് എയിലാണ് ലിവർപൂൾ. അടുത്ത മാസം ആറിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക.
ഈ വർഷത്തെ യുവേഫയുടെ ബെസ്റ്റ് ഫുട്‌ബോളർ പുരസ്‌കാരവും പ്രഖ്യാപിച്ചു.
ഫ്രഞ്ച് താരം കരീം ബെൻസിമയ്ക്കാണ് പുരസ്‌കാരം. ബാർസലോണയുടെ അലക്‌സിയ പുട്‌ലസാണ് മികച്ച വനിതാ താരം. 2022-23 സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും പൂർത്തിയായി.
റയൽ മാഡ്രിഡ് ജേഴ്‌സയിൽ കരിം ബെൻസിമ എന്ന താരം മിന്നി തിളങ്ങിയ സീസണായിരുന്നു കഴിഞ്ഞു പോയത്. ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ. ലാ ലീഗാ ടോപ് സ്‌കോർർ. ഒടുവിൽ ഒപ്പം മത്സരിക്കാൻ എതിരാളികൾക്ക് അവസരം നൽക്കാതെ യൂറോപ്പിലെ മികച്ച താരത്തിനുള്ള പട്ടവും ബെൻസിമ സ്വന്തമാക്കി.
ഒക്ടോബറിൽ പ്രഖ്യാപിക്കാൻ ഇരിക്കുന്ന ബാലൻ ഡി ഓർ പുരസ്‌കാരവും ബെൻസിമ ഇതോടെ ഉറപ്പിക്കുന്നു. ബാർസലോണയുടെ സ്പാനിഷ് താരം അലിക്‌സിയ പുട്‌ലസാണ് മികച്ച വനിതാ താരം. തുടർച്ചയായ രണ്ടാം വർഷമാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അലക്‌സിയയെ തേടി എത്തുന്നത്.
റയൽ മാഡ്രിഡ് പരിശീലകൻ കാർലോസ് അഞ്ചലോട്ടിയാണ് മികച്ച പരിശീലകന്. ഗാർഡിയോളായെയും, ക്‌ളോപിനെയും പിന്തള്ളിയാണ് അഞ്ചലോട്ടിയുടെ നേട്ടം.