12-ാം ഗെയിം കൈവിട്ട് ഗുകേഷ്; ഒപ്പത്തിനൊപ്പമെത്തി ഡിങ് ലിറൻ
ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇനി രണ്ട് ഗെയിമുകൾ കൂടിയാണു ബാക്കിയുള്ളത്
Update: 2024-12-09 14:11 GMT
സിംഗപ്പൂർ: ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി. ഗുകേഷിനു തിരിച്ചടി. ചൈനീസ് താരം ഡിങ് ലിറനുമായുള്ള പോരാട്ടത്തിൽ താരം 12-ാം ഗെയിം കൈവിട്ടു. ഇതോടെ ആറു വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.
ചാംപ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ ഡിങ് ലിറനാണു വിജയം കണ്ടത്. മൂന്നാം ഗെയിമിൽ ഗുകേഷും വിജയം കണ്ടു. പിന്നീട് തുടർച്ചയായി ഏഴ് ഗെയിമുകൾ സമനിലയിൽ കലാശിക്കുകയായിരുന്നു. ചാംപ്യൻഷിപ്പിൽ ഇനി രണ്ട് ഗെയിമുകൾ കൂടിയാണു ബാക്കിയുള്ളത്.
Summary: D Gukesh Vs Ding Liren Highlights