യു.എസ്.ബി-സി പോർട്ടുള്ള എയർപോഡുകൾ ആപ്പിൾ സെപ്തംബറിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്
ആപ്പിൾ യു.എസ്.ബി-സി കേസുള്ള എയർപോഡ് പുറത്തിറക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിങ് ചി കുവോ 2022ൽ പ്രവചിച്ചിരുന്നു
ഐഫോൺ 15 ലോഞ്ചിങ്ങിനോടനുബന്ധിച്ച് യു.എസ്.ബി-സി ചാർജിംഗ് കേസുള്ള എയർപോഡുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. എന്നാലും എയർപോഡ് പ്രൊയിൽ യു.എസ്.ബി-സി ചാർജിംഗ് കേസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ വർഷം ആപ്പിൾ യു.എസ്.ബി-സി കേസുള്ള എയർപോഡ് പുറത്തിറക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിങ് ചി കുവോ 2022ൽ പ്രവചിച്ചിരുന്നു. അതുപോലെ അടുത്ത വർഷം പകുതിയോടെ എയർപോഡിന്റെ നാലാം തലമുറ ആപ്പിൾ പുറത്തിറക്കുമെന്നും അദ്ദേഹം പ്രവച്ചിരുന്നു.
ആപ്പിളിന്റെ അടുത്ത പ്രൊഡക്ട് ലോഞ്ച് സെപ്തംബർ 12നാണ്. ഇതിൽ പ്രധാനമായും ഐഫോൺ 15 സീരീസിന്റെ ലോഞ്ചാണ് നടക്കുന്നത്. ഇതേസമയം ആപ്പിൾ വാച്ചുകളും ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ട്.
ആപ്പിൾ 15 മോഡലുകളിൽ 35W വരെയുള്ള ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ഐഫോൺ 14 പ്രൊക്ക് 27W ചാർജിങ്ങും ഐഫോൺ 14നിൽ 20W ചാർജിങ് സപ്പോർട്ടുമാണുള്ളത്.