ലിങ്ക്ഡ് ഇൻ ഉപയോക്താക്കളെ ഞെട്ടിച്ച് വീണ്ടും ഡാറ്റ ചോർച്ച; 92 % ഉപയോക്താക്കളുടെയും വിവരങ്ങൾ വിൽപ്പനയ്ക്ക്

ചോർന്ന വിവരങ്ങളിൽ ലിങ്ക്ഡ് ഇൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളായ മൊബൈൽ നമ്പർ, വിലാസം, ജിയോ ലൊക്കേഷൻ വിവരങ്ങൾ, ശമ്പള വിവരങ്ങൾ എന്നിവ ഉൾപ്പെടും

Update: 2021-06-29 13:55 GMT
Editor : Nidhin | By : Web Desk
Advertising

ഉപയോക്താകളുടെ ഡാറ്റാ ചോർച്ച വീണ്ടും മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിന് വീണ്ടും തലവേദന സൃഷ്ടിക്കുന്നു.

700 മില്യൺ അക്കൗണ്ടുകളുടെ വിവരങ്ങൾ ലിങ്ക്ഡ് ഇന്നിൽ നിന്ന് ചോർന്നതായാണ് പുറത്തുവരുന്ന വിവരം. 756 മില്യണാണ് ലിങ്ക്ഡ് ഇന്നിന്റെ ആകെ ഉപയോക്തകൾ. ഇത് വ്യക്തമാക്കുന്നത് 92 ശതമാനം അക്കൗണ്ട് വിവരങ്ങളും ചോർന്നുവെന്നതാണ്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഹാക്കറാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ചോർന്ന വിവരങ്ങളിൽ ലിങ്ക്ഡ‍് ഇൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളായ മൊബൈൽ നമ്പർ, വിലാസം, ജിയോ ലൊക്കേഷൻ വിവരങ്ങൾ, ശമ്പള വിവരങ്ങൾ എന്നിവ ഉൾപ്പെടും. ഏപ്രിലിൽ 500 മില്യൺ അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നതായി ലിങ്ക്ഡ് ഇൻ സ്ഥിരീകരിച്ചിരുന്നു. അ്ന്ന് ആളുകളുടെ ഇ-മെയിൽ വിവരം, മൊബൈൽ നമ്പർ, ജോലിസ്ഥലം, പൂർണമായ പേര്, വിവിധ സോഷ്യൽ മീഡിയ ഐഡികൾ-അതിലേക്കുള്ള ലിങ്കുകൾ കൂടാതെ ജെൻഡർ വിവരങ്ങളും ചോർന്നിരുന്നു.

ഇപ്പോൾ ചോർന്നിരിക്കുന്ന 700 മില്യൺ അക്കൗണ്ടുകളുടേയും വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക വെച്ചിരിക്കുകയാണ് ഹാക്കർമാർ. സാമ്പിളായി ഒരു മില്യൺ അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ പരസ്യപ്പെടുത്തിയിട്ടുണ്ട്. ലിങ്ക്ഡ് ഇൻ സൈറ്റിന്റെ എ.പി.ഐയിലെ പിഴവുകൾ ഉപയോഗപ്പെടുത്തിയാണ് വിവരങ്ങൾ കവർന്നതെന്ന് ഹാക്കർ അറിയിച്ചിട്ടുണ്ട്. അതേസമയം പാസ് വേർഡുകൾ ഒന്നും തന്നെ ചോർന്നിട്ടില്ല. പക്ഷേ നിലവിൽ ചോർന്ന വിവരങ്ങൾ തന്നെ വളരെയധികം വിലമതിക്കുന്നതാണ്.

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാനായി എപ്പോഴും ശ്രദ്ധാലുവായിരിക്കണം. നല്ല ഒരു പാസ് വേർഡും, അത് ഇടയ്ക്കിടെ മാറ്റുകയും വേണം. കഴിയുമെങ്കിൽ 2-ഫാക്ടർ വെരിഫേക്കഷൻ ഓൺ ചെയ്തു ഇടുകയും ചെയ്യാം.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News