ഈ വഴി പോയാൽ എത്ര രൂപ ടോൾ നൽകേണ്ടി വരും ? ഗൂഗിൾ മാപ്പിൽ പുതിയ അപ്‌ഡേറ്റ്

സർക്കാരുകൾ നൽകുന്ന ടോൾ നിരക്കും വാഹനങ്ങളിലെ ഫാസ്ടാഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഗൂഗിൾ മാപ്പ് ടോൾ കണക്കുകൂട്ടുന്നത്.

Update: 2022-06-16 14:47 GMT
Editor : Nidhin | By : Web Desk
Advertising

ലോകത്തെ ഏറ്റവും പ്രമുഖ നാവിഗേഷൻ ആപ്ലിക്കേഷനാണ് ഗൂഗിളിന്റെ മാപ്പ്‌സ്. ലോകത്തെ വളരെ കുറച്ച് രാജ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ ലോകത്തെ മിക്ക വഴികളും ഗൂഗിൾ മാപ്പിനറിയാം. പ്രതിമാസം ശരാശരി 154 മില്യൺ ആൾക്കാർ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

2005 ൽ ആരംഭിച്ചത് മുതൽ ഉപയോക്താക്കൾക്ക് കൃത്യമായ സമയങ്ങളിൽ ഉപയോഗപ്രദമായ അപ്‌ഡേറ്റുകളും ഗൂഗിൾ മാപ്പ്‌സ് നൽകാറുണ്ട്. അത്തരത്തിൽ പുതിയൊരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് ഇപ്പോൾ. നമ്മൾ സെറ്റ് ചെയ്ത റൂട്ടിലൂടെ പോയാൽ ടോളായി എത്ര രൂപ നൽകണമെന്ന് ഗൂഗിൾ മാപ്പ് റൂട്ട് സെറ്റ് ചെയ്യുമ്പോ തന്നെ ഇനിമുതൽ അറിയിക്കും.

സർക്കാരുകൾ നൽകുന്ന ടോൾ നിരക്കും വാഹനങ്ങളിലെ ഫാസ്ടാഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഗൂഗിൾ മാപ്പ് ടോൾ കണക്കുകൂട്ടുന്നത്. ഫാസ്ടാഗ് ഉണ്ടെങ്കിലും ഇല്ലാത്തപ്പോഴുള്ള ടോൾ നിരക്കുകൾ ആപ്പിലൂടെ അറിയാൻ സാധിക്കും.

ഈ വർഷം ഏപ്രിലിലാണ് ഇത്തരത്തിലൊരു ഫീച്ചർ അവതരിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചത്. ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട ആപ്പ് അപ്‌ഡേറ്റ് ഗൂഗിൾ നൽകിക്കഴിഞ്ഞിട്ടുണ്ട്.

നിലവിൽ ലോകത്തെ രണ്ടായിരത്തിലധികം ടോൾ റോഡുകളെ കുറിച്ചുളള വിവരങ്ങൾ ഗൂഗിൾ മാപ്പിലുണ്ട്. ഈ സംവിധാനം ലഭിക്കാൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News