ഒടുവിൽ റെഡ്മിയും... ഫോണിനൊപ്പം ഇനി ചാർജർ ഇല്ല

ഫോണിനൊപ്പമുള്ള പാക്കേജ് കണ്ടന്റുകളുടെ ലിസ്റ്റിൽ ചാർജർ ഉൾപ്പെടുത്തിയിട്ടില്ല.

Update: 2022-08-25 15:50 GMT
Advertising

ആപ്പിളിനും സാംസങ്ങിനും റിയൽമിക്കും പിന്നാലെ പുതിയ ഫോണിനൊപ്പം ഇനി മുതൽ ചാർജർ നൽകില്ലെന്നറിയിച്ച് റെഡ്മിയും. ഇതോടെ ഫോൺ വാങ്ങുന്നവർ ചാർജർ പ്രത്യേകമായി വാങ്ങേണ്ടി വരും.

ഷഓമിയുടെ സബ് ബ്രാൻഡായ റെഡ്മി ഫോണുകൾക്കൊപ്പം പവർ അഡാപ്റ്ററുകളും കേബിളും ഫാസ്റ്റ് ചാർജറുകളും നൽകി വന്നിരുന്നു. റെഡ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 11 എസ്ഇയിൽ ചാർജർ ഉണ്ടാവില്ലെന്നാണ് വിവരം. ഷഓമിയുടെ വെബ്‌സൈറ്റിൽ ഫോണിനൊപ്പമുള്ള പാക്കേജ് കണ്ടന്റുകളുടെ ലിസ്റ്റിൽ ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. യുഎസ്ബി കണക്ടർ,സിം ഇൻജക്ടർ, ഒരു കെയ്‌സ്,എന്നിവയാണുള്ളത്.

ഇതാദ്യമായല്ല ഷഓമി ഫോണുകളുടെ കൂടെ ചാർജർ ഒഴിവാക്കുന്നത്. എന്നാൽ റെഡ്മി ബ്രാൻഡിൽ നിന്ന് ചാർജറില്ലാതെ ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോൺ ആണിത്. 999 രൂപ നൽകി വേണം ഫോണിന് ചാർജർ വാങ്ങാൻ.

നേരത്തേ ഫോണിനൊപ്പം ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീൽ കോടതി പിഴയിട്ടിരുന്നു. 2020ലാണ് ഐഫോൺ 12നൊപ്പം ചാർജറും ഹെഡ്‌സെറ്റും നൽകുന്നത് ആപ്പിൾ നിർത്തി വച്ചത്. ഇ-വേസ്റ്റ് കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടിയാണ് റിയൽമിയും ഫോണിനൊപ്പം ചാർജർ നൽകുന്നത് നിർത്തിയത്.

സാംസങ് എല്ലാ മോഡലിന്റെ കൂടെയും ചാർജർ നൽകുന്നത് നിർത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News