പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

പേഴ്‌സണൽ ചാറ്റുകളിൽ ഇനി ഫിംഗർ പ്രിന്റ് ലോക്ക് ഇടാൻ കഴിയും

Update: 2023-06-13 13:51 GMT
Advertising

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. പ്രധാന പേജിൽ മുകളിൽ ഉണ്ടായിരുന്ന ചാറ്റ്, കോൾ, സ്റ്റാറ്റസ് തുടങ്ങിയ ടാബുകൾ സ്‌ക്രീനിന്റെ താഴേക്ക് മാറ്റിയതാണ് പ്രധാന അപ്‌ഡേറ്റ്. വലിയ സ്‌ക്രീനുള്ള ഫോൺ ഉപയോഗിക്കുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം. ചാറ്റ് ലോക്ക്, വിയർ ഒ.എസ് സപ്പോർട്ട്, സ്റ്റാറ്റസ് ടെക്‌സ്റ്റ് ഓവർലെ, ജിഫ് ഓട്ടോ പ്ലേ തുടങ്ങിയവയാണ് പുതിയ അപ്‌ഡേറ്റഡ് ഫീച്ചറുകൾ.

പേഴ്‌സണൽ ചാറ്റുകളിൽ ഫിംഗർ പ്രിന്റ് ലോക്ക് ഇടാൻ കഴിയും എന്നതാണ് ചാറ്റ് ലോക്കിന്റെ പ്രത്യേകത. ലോക്ക് ചെയ്ത ചാറ്റുകൾ ആപ്പിന്റെ പ്രധാന പേജിൽ കാണാൻ കഴിയില്ല. ലോക്ക് ചെയ്ത വ്യക്തിയുടെ വാട്‌സ് ആപ്പ് പ്രൊഫൈലിൽ പോയി, താഴേക്ക് സ്‌ക്രോൾ ചെയ്ത് ചാറ്റ് ലോക്ക് എന്നതിൽ ടാപ് ചെയ്ത് ലോക്ക് മാറ്റിയാൽ മാത്രമേ ആ ചാറ്റുകൾ ലഭ്യമാവുകയുള്ളു. നിരവധി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.

ഡിസപ്പിയറിംഗ് മെസേജ് ഫീച്ചർ ഉപയോഗിക്കുമ്പോൾ തന്നെ പ്രധാനപ്പെട്ട മെസേജുകൾ സേവ് ചെയ്തുവെക്കാം എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഇതിനായി സേവ് ചെയ്യേണ്ട മെസേജിൽ ക്ലിക്ക് ചെയ്ത് 'കീപ്പ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇങ്ങനെ മെസേജുകൾ സ്ഥിരമായി സേവ് ചെയ്യ്തു വെക്കാം, എന്നാൽ മറ്റുള്ള മെസേജുകൾ നിശ്ചിത സമയത്തിന് ശേഷം ഡിലീറ്റാവുകയും ചെയ്യും

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News