വീഡിയോയിൽ എ.ഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വെളിപ്പെടുത്തണമെന്ന് യൂട്യൂബ്

ഒർജിനലിനെ വെല്ലുന്ന തരത്തിൽ എ.ഐ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ പുതിയ തീരുമാനം

Update: 2023-11-17 14:09 GMT
Advertising

വീഡിയോയുടെ ഉള്ളടക്കത്തിൽ എ.ഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ക്രിയേറ്റേഴ്‌സ് വെളിപ്പെടുത്തണമെന്ന് യൂട്യൂബ്. ഒർജിനലിനെ വെല്ലുന്ന തരത്തിൽ എ.ഐ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ പുതിയ തീരുമാനം. വീഡിയോ എ.ഐ ടുളുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റേഴ്‌സിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് യൂട്യൂബ് അറിയിച്ചു. ഇത്തരത്തിലുള്ള വീഡിയോകൾ നീക്കം ചെയ്യുകയും യൂട്യൂബ് പാർടണർഷിപ്പ് പ്രോഗ്രാമിൽ നിന്ന് ക്രിയേറ്റേഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്യും.

യൂട്യൂബിൽ സർഗാത്മതയ്ക്കുള്ള അവസരങ്ങൾ തുറക്കാനും പ്ലാറ്റ്‌ഫോമിലെ കാഴ്ചക്കാരുടേയും ക്രിയേറ്റേഴ്‌സിന്റെയും അനുഭവത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എ.ഐ കഴിവുണ്ട്. എന്നാൽ അതേസമയം യൂട്യൂബ് കമ്മ്യൂണിറ്റിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പുവരുത്തണമെന്ന് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റുമാരായ ജനിഫർ ഫ്‌ലാനറി ഒ കോണറും എമിലി മേകസക്‌സിലിയും പറഞ്ഞു.

അടുത്ത വർഷം മുതലാണ് പുതിയ നിയമങ്ങൾ പ്രബല്യത്തിൽ വരിക. എ.ഐ നിർമിത വീഡിയോ ആണോ എന്ന് വ്യക്തമക്കുന്നതിനായി പുതിയ ഓപ്ഷനുകൾ വൈകാതെ ഉൾപ്പെടുത്തിയേക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News