ഇന്ത്യയ്ക്ക് 10,000 കോടി യൂട്യൂബേഴ്‌സ് വക; ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ പഠനം
വരും വർഷങ്ങളിൽ യൂട്യൂബിനെ കൂടുതൽ ജനകീയമാക്കുന്ന പദ്ധതികൾ കൊണ്ടുവരുമെന്ന് ഗൂഗിള്‍
ആരോഗ്യ സംബന്ധമായ വിഷയങ്ങൾ കണ്ടത് 30 ബില്യണിലധികം ആളുകളാണ്. 2021-ൽ യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഉപയോക്താക്കളെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയും അടിസ്ഥാനമാക്കി സർവേ നടത്തിയിരുന്നു. പലരും വിവിധ ആവശ്യാനുസരണം യൂട്യൂബിനെ വിവര ശേഖരണത്തിനായുള്ള മാർഗമായി ഉപയോഗിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. കരിയർ സംബന്ധമായ സൃഷ്ടികൾക്കും കാഴ്ച്ചക്കാർ കൂടുതലാണ്. യൂട്യൂബിന്റെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതൽ രസകരമാകുന്നുണ്ടെന്ന് അമ്മമാർ പ്രതികരിച്ചതായും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഓഹരി വിപണിയും ക്രിപ്‌റ്റോകറൻസികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നൽകുന്ന യൂട്യൂബ് ചാനലുകൾ എല്ലാ ഭാഷകളിലും ജനകീയമാണ്. യൂട്യൂബർമാർ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റർമാർ, വിഡിയോ ഗ്രാഫിക് ഡിസൈനർമാർ, നിർമാതാക്കൾ, ശബ്ദ, ചിത്ര സംയോജനക്കാർ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വർഷങ്ങളിൽ യൂട്യൂബിനെ കൂടുതൽ ജനകീയമാക്കുന്ന പദ്ധതികൾ കൊണ്ടുവരും എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.