ഇന്‍സ്റ്റഗ്രാമില്‍ ഇനി വീഡിയോ ചാറ്റും
ഇന്‍സ്റ്റാഗ്രാമിലൂടെ ഒരേ സമയം നാല് പേര്‍ക്ക് ഗ്രൂപ്പ് ചാറ്റിംഗ് സാധ്യമാകും
Update: 2018-06-28 05:33 GMT
മെസഞ്ചറിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം വീഡിയോ ചാറ്റിംഗ് സംവിധാനം ആരംഭിച്ചു. വീഡിയോ ചാറ്റിംഗ് മേഖലയില്‍ മേധാവിത്തം നേടാനുള്ള മാതൃസ്ഥാപനമായ ഫേസ്ക്കിന്റെ ഉദ്യമത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചത്. നിലവില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചറും വാട്‌സ് ആപ്പും ഉപയോഗിച്ച് കോടിക്കണക്കിന് പേരാണ് വീഡിയോ ചാറ്റിംഗ് നടത്തുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ ഒരേ സമയം നാല് പേര്‍ക്ക് ഗ്രൂപ്പ് ചാറ്റിംഗ് സാധ്യമാകും. കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുടെ നേരെ കാണുന്ന വീഡിയോ ബട്ടനില്‍ തൊട്ടാണ് ചാറ്റ് റൂമിലേക്ക് പ്രവേശിക്കേണ്ടത്. അതേസമയം ബ്ലോക്ക് ചെയ്തവരുമായി ബന്ധപ്പെടാന്‍ സാധിക്കുകയുമില്ല. ചാറ്റിംഗ് മിനിമൈസ് ചെയ്ത് പുതിയ പോസ്റ്റുകള്‍ കാണാനുള്ള സംവിധാനവുമേര്‍പ്പെടുത്തിയിട്ടുണ്ട്.