ഗൂഗിളിന്റെ പിറന്നാള്‍ സമ്മാനം, 1998ലെ ഗാരേജ് ഓഫീസിന്റെ സ്ട്രീറ്റ് വ്യൂ കാഴ്ച്ച

1998ലെ ഓഫീസ് സൂഷ്മമായി പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗൂഗിള്‍. 90കളിലെ നിരവധി ഉപകരണങ്ങള്‍ ഈ ഓഫീസില്‍ പലയിടത്തായി കണ്ടെത്താനാകും...

Update: 2018-09-27 10:37 GMT
Advertising

1998 സെപ്തംബര്‍ നാലിനാണ് ഗൂഗിള്‍ സ്ഥാപിതമായത്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സെപ്തംബര്‍ 27നാണ് അവര്‍ പിറന്നാള്‍ ആഘോഷിക്കാറ്. ഇരുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി വീഡിയോ ഡൂഡിലും ഗൂഗിളിന്റെ ആദ്യ ഓഫീസിന്റെ പുനസൃഷ്ടിച്ച രൂപവുമാണ് ഉപയോക്താക്കുള്ള സമ്മാനമായി നല്‍കിയിരിക്കുന്നത്.

ഓരോ വര്‍ഷവും ഗൂഗിളില്‍ തിരഞ്ഞ പ്രധാന വാക്കുകളും വിഷയങ്ങളുമാണ് ഡൂഡിലില്‍ കാണിച്ചിരിക്കുന്നത്. ഗൂഗിള്‍ ഡൂഡില്‍ ലളിതമാണെങ്കില്‍ തെരഞ്ഞാല്‍ നിരവധി അമൂല്യ വസ്തുക്കള്‍ ഗൂഗിളിന്റെ ഗാരേജ് ഓഫീസില്‍ നിന്നും കണ്ടുകിട്ടും. മെലാനോ പാര്‍ക്കില്‍ സൂസന്‍ വൊജിസ്‌കിയുടെ പാര്‍ക്കിംങ് ഗാരേജില്‍ നിന്നായിരുന്നു ഗൂഗിളിന്റെ തുടക്കം. ഇവിടെയാണ് ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ ആദ്യ ഓഫീസ് ആരംഭിച്ചത്.

Full View

1998ലെ ഓഫീസ് സൂഷ്മമായി പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗൂഗിള്‍. കമ്പ്യൂട്ടറുകള്‍ അടക്കം 90കളിലെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈ ഓഫീസില്‍ പലയിടത്തായി കണ്ടെത്താനാകും. രഹസ്യ വാതില്‍ വരെ ഈ ഗാരേജില്‍ കണ്ടെത്താനാകും. പലയിടത്തും സാധനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. പിയാനോയും സൈക്കിളും തുടങ്ങി വാഷിംങ് മെഷീന്‍ വരെ ഈ സ്ട്രീറ്റ് വ്യൂവിലുണ്ട്. ഗൂഗിളിന്റെ ഓരോ മുറിയിലും കയറിയിറങ്ങി വിശദമായി കാണാനുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ നല്‍കുന്നത്.

Full View
Tags:    

Similar News