ഓഫറുകള്‍ തീരുന്നില്ല; ബിഗ് ബില്യണ്‍ ഡേക്ക് പിന്നാലെ ഫെസ്റ്റീവ് ധമാക്കയുമായി ഫ്ളിപ്പ്കാര്‍ട്ട് 

ബിഗ് ബില്യണ്‍ ഡേ സെയിലിന് പിന്നാലെ ഫെസ്റ്റീവ് ധമാക്ക ഡേയ്‌സുമായി ഫ്ളിപ്പ്കാര്‍ട്ട്

Update: 2018-10-19 13:23 GMT
Advertising

ബിഗ് ബില്യണ്‍ ഡേ സെയിലിന് പിന്നാലെ ഫെസ്റ്റീവ് ധമാക്ക ഡേയ്‌സുമായി ഫ്ളിപ്പ്കാര്‍ട്ട്. ഈ മാസം 24 മുതല്‍ 27 വരെയാണ് ഫെസ്റ്റീവ് ധമാക്ക സെയില്‍. ബിഗ് ബില്യണ്‍ ഡേയില്‍ പോലെ എല്ലാ വിഭാഗങ്ങളിലും ഓഫര്‍ ലഭിക്കും. ബിഗ് ബില്യണ്‍ ഡേ സെയിലില്‍ ഒരോ വിഭാഗങ്ങള്‍ക്ക് പ്രത്യേക ദിവസമായിരുന്നു ഓഫറുകളെങ്കില്‍ ഫെസ്റ്റീവ് ധമാക്കയില്‍ അങ്ങനെ ഇല്ല. 24 മുതല്‍ നാലു ദിവസവും എല്ലാ വിഭാഗങ്ങിലും ഓഫറുകള്‍ ലഭിക്കും.

ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്രൈം അംഗങ്ങള്‍ക്ക് ഓഫര്‍ നേരത്തെ തന്നെ ഉപയോഗപ്പെടുത്താം. ആക്‌സിസ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേഴ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇ.എം.ഐ, നോ കോസ്റ്റ് ഇം.എം.ഐ, ഫോണ്‍ പേ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് എന്നിവയും ഫെസ്റ്റീവ് ധമാക്കയിലൂടെ ലഭിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ ലഭിക്കുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് പ്രത്യേകം വ്യക്തമാക്കുന്നു.

എക്‌സ്‌ചേഞ്ച് ഓഫര്‍, ബൈ ബാക്ക് ഓപ്ഷന്‍ എന്നിവയും ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണുകളില്‍ റെക്കോര്‍ഡ് വില്‍പനയാണ് ബിഗ് ബില്യണ്‍ ഡെ സെയിലില്‍ നടന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ടിവി മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 70 ശതമാനം ഡിസ്‌കൗണ്ട് ആണ് മറ്റൊരു പ്രത്യേകത. ബിഗ് ബില്യണ്‍ ഡേ സെയില്‍ നഷ്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും ഫെസ്റ്റീവ് ധമാക്കയെ ഉപയോഗപ്പെടുത്താം.

Tags:    

Similar News