‘എല്ലാവര്‍ക്കും നന്ദി...’ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് ഗൂഗിളിന്റെ ആ ട്വീറ്റ്
ഇതിന് പുറമെ, ഗൂഗിളിന്റെ ജീമെയിൽ ആണ് ഗൂഗിൾ പ്ല സ്റ്റോറിൽ ആദ്യമായി ഒരു ബില്യൺ ഇൻസ്റ്റാലേഷൻ ലഭിച്ച ആപ്പ്.
ഗൂഗിൾ ജീമെയിൽ ട്വിറ്ററിൽ അതിന്റെ ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഇട്ട ട്വീറ്റ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഗൂഗിളിന്റെ ഇ-മെയിൽ സേവനദാതാക്കളായ ജിമെയിലിന് 1.5 ബില്യൺ ഉപയോക്താക്കളെ ലഭിച്ചതിന്റെ നന്ദിപ്രടനമായിരുന്നു ഇത്.
ജിമെയിലിന് സജീവരായ ഒരു ബില്യൺ യൂസേർസ് ഉള്ളതായി
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ 2016 ഫെബ്രുവരിയിൽ അറിയിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഗൂഗിൾ അതിന്റെ ഉപയോക്താക്കളുടെ എണ്ണം ഒൗദ്യോഗികമായി പുറത്ത് വിടുന്നത്. തുടർന്നുള്ള മൂന്ന് വർഷകൊണ്ട് 50 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി സ്വന്തമാക്കിയത്.
ഗൂഗിൾ പ്ല സ്റ്റോറിൽ ആദ്യമായി ഒരു ബില്യൺ ഇൻസ്റ്റാലേഷൻ ലഭിച്ചത് ജീമെയിൽ ആപ്പിനായിരുന്നു. അനൗദ്യോഗിക കണക്കുകൾ പ്രകാരം, അമേരിക്കയിലെ 60 ശതമാനം ചെറുകിട-ഇടത്തരം കമ്പനികളും, 92 ശതമാനം സ്റ്റാർട്ടപ്പുകളും ജിമെയിൽ ഉപയോഗിക്കുന്നതായാണ് വിവരം.