ചൊവ്വാ ദൗത്യം വിജയകരം; ‘ഇന്‍സെെറ്റ്’ ചിത്രങ്ങള്‍ അയച്ച് തുടങ്ങി

ചൊവ്വാ ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാൻ ഇൻസൈറ്റിന് സാധിക്കും

Update: 2018-11-27 16:40 GMT
ചൊവ്വാ ദൗത്യം വിജയകരം; ‘ഇന്‍സെെറ്റ്’ ചിത്രങ്ങള്‍ അയച്ച് തുടങ്ങി
AddThis Website Tools
Advertising

ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനത്തിനായി വിക്ഷേപിച്ച അമേരിക്കൻ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് സുരക്ഷിതമായി ഇറങ്ങി. ആറ് മാസം മുൻപ്, ‌മെയ് 5നാണ് നാസ കലിഫോർണിയായിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റ് ഉപയോഗിച്ച് ഇൻസൈറ്റ് വിക്ഷേപിച്ചത്. ചൊവ്വാ ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാൻ ഇൻസൈറ്റിന് സാധിക്കും.

ചൊവ്വയിലെത്തി ആദ്യ മിനുട്ടിൽ തന്നെ ഇൻസൈറ്റ് ചിത്രങ്ങൾ അയച്ചു തുടങ്ങി. ഗ്രഹത്തിന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്‍സെെറ്റ് ദൗത്യം നൽകുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്.പി 3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.

ചൊവ്വയുടെ ആന്തരിക ഘടനയെ കുറിച്ച് പഠിക്കാനായുള്ള ആദ്യ മിഷനാണ് ഇൻസെെറ്റ്. സൗരയൂഥത്തിന്റെ പിറവിയും, വികാസവും മനസ്സിലാക്കാൻ ഈ പര്യവേഷണം ഉപകരിക്കുന്നതാണ്. ഭൗമ ഘടന അടിസ്ഥാനമാക്കി, 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം ഉണ്ടായെന്നുള്ള കണ്ടെത്തലിന്റെ കൂടുതൽ വ്യക്തമായ വിവരങ്ങള്‍ ചൊവ്വാ പര്യവേഷണം വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News