ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഇവയാണ് 

Update: 2018-12-02 06:58 GMT
Advertising

ഫോട്ടോ പങ്കു വെക്കുന്നതിലെ ട്രെൻഡിങ്ങ് ആപ്പായ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉപഭോക്താക്കളുടെ സ്വകാര്യതയെ പരിഗണിച്ചുള്ളവയാണ്. ഫേസ്ബുക്കിലെ സുരക്ഷാ ചോർച്ചക്ക് ശേഷം ആളുകൾ വ്യാപകമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞിരുന്നു. സോഷ്യൽ നെറ്റ് വർക്കിങ് ഇൻസ്റ്റാഗ്രാമാണ് ഈയൊരു സന്ദർഭത്തിൽ ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിച്ചിരുന്നതെന്ന് ഏറ്റവും അടുത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

വാട്ട്സ്ആപ്പിന് സമാനമായ രൂപത്തിൽ വ്യക്തികളുടെ സ്റ്റാറ്റസുകൾ സൗഹൃദ കൂട്ടായ്മക്ക് അനുസൃതമായി സെറ്റ് ചെയ്തു വെക്കാം എന്നതാണ് ഇൻസ്‌റ്റാഗ്രാമിലെ ഏറ്റവും പുതിയ മാറ്റം. നമ്മളുമായി അടുത്ത സൗഹൃദം പങ്ക് വെക്കുന്ന വ്യക്തികളെ ഇതിനനുസരിച്ച് നമുക്ക് കൃത്യമായി സെറ്റ് ചെയ്തു വെക്കാവുന്നതാണ്.

നമ്മുടെ സൗഹൃദത്തിലുള്ള ഏതെങ്കിലും വ്യക്തി നമ്മളെ അവരുടെ അടുത്ത സൗഹൃദ കൂട്ടായ്മയിൽ ഉൾപ്പെടുത്തിയാൽ നമുക്ക് അത് പച്ച ബാഡ്ജിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇത് ഓരോ വ്യക്തിയുടെയും ഇൻസ്റ്റാഗ്രാം സ്റ്റോറി പരിശോധിക്കുന്നതിൽ നിന്നും വ്യക്തമാണ്.

ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ഇൻസ്റ്റാഗ്രാം ഏറ്റവും പുതിയതായി അതിന്റെ ഫീച്ചർ, ഐക്കൺ, ബട്ടൺ എന്നിവയിൽ മാറ്റങ്ങൾ പരീക്ഷിക്കുന്നണ്ട്. ഇനി വരും ആഴ്ചകളിൽ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ വലിയ രീതികളിലുള്ള മാറ്റങ്ങൾ കാണാവുന്നതാണ് എന്ന് ഇൻസ്റ്റാഗ്രാം ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Tags:    

Similar News