സാംസങ്ങിന്റെ ഫോൾഡിങ്ങ് സ്‌ക്രീൻ ടെക്നോളജി മോഷ്ടിക്കപ്പെട്ടു
സാംസങ്ങിന്റെ ഏറ്റവും പുതിയ മടക്കി വെക്കാവുന്ന സ്‌ക്രീൻ ടെക്നോളജി മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ടെക്നോളജി ചൈനക്ക് ലഭിച്ചതായി ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രോസിക്കൂട്ടർമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് ടെക്ക് സീക്രട്ടുകൾക്കെതിരെ മോഷണ കുറ്റം ചുമത്തി സുവോൺ ജില്ലാ പ്രോസിക്യൂട്ടറുടെ ഓഫീസ് ഉത്തരവിട്ടു.
സാംസങ്ങ് സപ്ലയർ ഫോൾഡിങ്ങ് ടെക്നോളജിയുടെ ബ്ലൂ പ്രിന്റ് എടുത്ത് പകർത്തി ചൈനീസ് കമ്പനിക്ക് കൈമാറുകയായിരുന്നെന്ന് പറയുന്നു.പതിനാല് മില്യൺ ഡോളറിനാണ് ചോർത്തി നൽകിയതെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നു. ചോർത്തിയതിൽ ഉൾപ്പെട്ട വ്യക്തികളുടെ പേരോ കമ്പനിയോ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ആശ്ചര്യകവും ആശങ്കപ്പെടുത്തുന്നതുമാണ് പുതിയ വാർത്തകളെന്ന് സാംസങ്ങ് ദക്ഷിണ കൊറിയ കമ്പനി വ്യക്തമാക്കി.
ആറ് വർഷത്തെയും 150 ബില്യൺ ചെലവഴിച്ചതിന്റെയും ഫലമാണ് സാംസങ്ങിന്റെ ഫോൾഡബിൾ സ്‌ക്രീൻ ടെക്നോളജിയെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.