കോവിഡ് വാക്സിനേഷനെ പ്രോത്സാഹിപ്പിക്കല്‍: ഫാക്ട് ബോക്സ് സേവനവുമായി ട്വിറ്റര്‍

ഇതുപോലുള്ള ഫാക്ട് ബോക്സ്‌ സംവിധാനം ഫേസ്ബുക് അമേരിക്കയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്

Update: 2021-05-10 14:19 GMT
Editor : Roshin | By : Web Desk
Advertising

കോവിഡ് വാക്‌സിൻ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഉപയോക്താക്കൾക്ക് ലോഗിൻ ചെയുമ്പോൾത്തന്നെ ഫാക്ട് ബോക്സ് സേവനം ലഭ്യമാക്കി സാമൂഹ്യ സേവന ദാതാക്കളായ ട്വിറ്റർ. ഓരോ ഉപയോഗതാവിനും അവരവരുടെ രാജ്യത്ത് ലഭ്യമായ മുഴുവൻ കോവിഡ് വാക്‌സിനുകളെക്കുറിച്ചുള്ള വിവരങ്ങളും ഈ ഫാക്ട് ബോക്സിൽ ലഭ്യമാകും. ഈ ഫാക്ട് ബോക്സ്‌ ഏവരുടെയും ട്വിറ്റർ ഹാൻഡിലിനും മുകളിൽ കാണാൻ സാധിക്കുമെന്നാണ് ട്വിറ്റർ അറിയിക്കുന്നത്.

ട്വിറ്റർ ഇന്റർഫേസിന് മുകളിലായി കാണപ്പെടുന്ന ഒരു ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയുന്നതിലൂടെ ട്വിറ്റർ നമ്മെ അവരുടെ തന്നെ മറ്റൊരു പേജിലേക്ക് കൊണ്ടുപോകും. അതിൽ ഓരോ രാജ്യങ്ങളിൽ ലഭ്യമായ കോവിഡ് വാക്‌സിനെക്കുറിചുള്ള വിവരങ്ങളും ലോകാരോഗ്യ സംഘടന പോലുള്ളവരുടെ ട്വീറ്റുകളും നമുക്ക് കാണാൻ സാധിക്കും. ഈ സേവനങ്ങൾ പരീക്ഷണാർത്ഥം യു.എസ്സിൽ ആരംഭിക്കാനാണ് ട്വിറ്റർ പദ്ധതി ഇടുന്നത്.

ഇതുപോലുള്ള ഫാക്ട് ബോക്സ്‌ സംവിധാനം ഫേസ്ബുക് അമേരിക്കയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. അതിന്റെ ചുവടു പിടിച്ചാണ് ട്വിറ്ററും ഇത്തരം സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകാനായി മുന്നോട്ട് വരുന്നത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News