ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ്; റാഫേല്‍ നദാല്‍ പിന്മാറി 

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം പിന്മാറിയത്.

Update: 2019-03-17 09:54 GMT
Advertising

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും സ്പാനിഷ് താരം റാഫേല്‍ നദാല്‍ പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം പിന്മാറിയത്. സെമിയില്‍ സ്വിസ് താരം റോജര്‍ ഫെഡററായിരുന്നു നദാലിന്‍റെ എതിരാളി. ഇതോടെ ഫെഡറര്‍ നേരിട്ട് ഫൈനലില്‍ എത്തി. നദാലിന്‍റെ പിന്മാറ്റത്തോടുകൂടി നിരാശയിലായിരിക്കുകയാണ് ടെന്നീസ് ആരാധകര്‍.

2017 ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഇതടക്കം അവസാന അഞ്ച് കളികളിലും മുപ്പത്തിയേഴുകാരനായ ഫെഡറര്‍ക്കായിരുന്നു വിജയം. എന്നാല്‍ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ മുന്നില്‍ മുപ്പത്തിരണ്ടുകാരനായ നദാലാണ്.

രണ്ടാം സെമിഫൈനലില്‍‌ ഓസ്ട്രിയയുടെ ഡൊമിനിക് തീം കാനഡയുടെ മിലോസ് റാവോനിച്ചിനെ നേരിടും. വനിതാ വിഭാഗം ഫൈനലില്‍ ജര്‍മനിയുടെ കെര്‍ബെന്‍ കാനഡയുടെ ബിയാങ്ക അഡ്രീകവിനെയാണ് നേരിടുന്നത്.

Tags:    

Similar News