തോറ്റാലെന്താ, ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടിയില്ലെ: താരമായി ഇന്ത്യയുടെ സുമിത് നാഗല്‍
ഇന്ത്യന്‍ താരം യുഎസ് ഓപ്പണില്‍ ചരിത്രം കുറിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കിയിരുന്നുവെങ്കിലും എല്ലാ അട്ടിമറി സാധ്യതകളും പിന്നീടുള്ള സെറ്റുകള്‍ നേടി ഫെഡറര്‍ തന്നെ അടച്ചു.
യു.എസ് ഓപ്പണിലെ ആദ്യ റൗണ്ടില്‍ ഇതിഹാസം റോജര്‍ ഫെഡററോട് തോറ്റുപുറത്തായെങ്കിലും ഇന്ത്യയുടെ സുമിത് നാഗലിന് അഭിമാനിക്കാന്‍ വകയേറെ. ആദ്യ സെറ്റില്‍ 6-4നാണ് 20തവണ ഗ്രാന്‍റ്സ്ലാം കിരീടം സ്വന്തമാക്കിയ ഫെഡററെ സുമിത് വീഴ്ത്തിയത്.
ഇന്ത്യന്‍ താരം യുഎസ് ഓപ്പണില്‍ ചരിത്രം കുറിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കിയിരുന്നുവെങ്കിലും എല്ലാ അട്ടിമറി സാധ്യതകളും പിന്നീടുള്ള സെറ്റുകള്‍ നേടി ഫെഡറര്‍ തന്നെ അടച്ചു. സ്‌കോര്‍ 4-6, 6-1, 6-2, 6-4. റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് സ്വന്തമാക്കിയ സുമിത് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍താരവുമായി.
World No. 190 🇮🇳 @nagalsumit leads Roger Federer 6-4
— Uninvited Desi (@UninvitedDesi) August 27, 2019
Wins his Debut Set in #USOpen 👏🏻👏🏻👏🏻#Rogerfederer #NagalSumit
Grand debut in Grand Slam. It couldn't be better.
Good Morning India🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Party time🍻👯♀️🍻👯♀️🍻👯♀️🍻👯♀️🍻👯♀️🍻 pic.twitter.com/tehvN2OmNH
യുഎസ് ഓപ്പണിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഹരിയാനക്കാരനായ സുമിത്. ലോകറാങ്കിങില്‍ 190ാം സ്ഥാനമാണ് സുമിതിന്. താരത്തിന്‍റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. യുഎസ് ഓപ്പണിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെ താരത്തെ പ്രശംസിച്ച് ട്വീറ്റ് വന്നു.
This was lit. #USOpen #Rogerfederer #NagalSumit pic.twitter.com/Xcyfoju6nj
— Uninvited Desi (@UninvitedDesi) August 27, 2019