യു.എസ് ഓപ്പണില്‍ ഇന്ന് കലാശപ്പോര്
അരങ്ങേറ്റത്തില്‍ തന്നെ യു.എസ് ഓപ്പണ്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് ബിയാന്‍സ്ക
യു.എസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ സെറീന വില്യംസ് കാനഡയുടെ ബിയാന്‍ക ആന്ദ്രീസ്ക്യുവിനെ നേരിടും. ഇന്ന് ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തും സെറീന. രാത്രി 1.30നാണ് മത്സരം. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍ ദിമിത്രി മെദ്‌വെ ദേവിനെ നേരിടും.
1999ല്‍ സെറീന വില്യംസ് യു.എസ് ഓപ്പണില്‍ ആദ്യ കിരീടം നേടുമ്പോള്‍ ബിയാന്‍സ്ക ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. 37 ചെറുപ്പത്തില്‍ സെറീന 19 കാരിയായ ബിയാന്‍സ്കയെ നേരിടുമ്പോള്‍ ആര് ജയിച്ചാലും ചരിത്രമാണ്. സെറീനയാണ് ജയിക്കുന്നതെങ്കില്‍ ഗ്രാന്‍റ് സ്ലാം കിരീട നേട്ടത്തില്‍ ഇതിഹാസ താരം മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്തും, 24 കിരീടങ്ങളാണ് മാര്‍ഗരറ്റ് കോര്‍ട്ടിനുള്ളത്.
അരങ്ങേറ്റത്തില്‍ തന്നെ യു.എസ് ഓപ്പണ്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് ബിയാന്‍സ്ക. അങ്ങനെ സംഭവിച്ചാല്‍ സെറീനയുടെ സഹോദരി വീനസ് വില്യംസിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാകും. സീസണ്‍ തുടങ്ങുമ്പോള്‍ 150ാം റാങ്കിലായിരുന്ന കനേഡിയന്‍ താരം അത്ഭുതകരമായ കുതിപ്പാണ് നടത്തുന്നത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സെറീനയുടെ പരിചയ സമ്പത്താണോ ബിയാന്‍സ്കയുടെ ചുറുചുറുക്കാണോ വിജയിക്കുകയെന്ന് കാത്തിരുന്ന് കാണാം.