ഡേവിസ് കപ്പ്: പാകിസ്താനെ 4-0ത്തിന് തോല്‍പിച്ച് ഇന്ത്യ ലോക ഗ്രൂപ്പില്‍
ഡേവിസ് കപ്പ് ഡബിള്‍സില്‍ ഇതോടെ 46കാരനായ പേസിന് 44 വിജയങ്ങളായി. ക്രൊയേഷ്യയാണ് ലോക ഗ്രൂപ്പില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍
പാകിസ്താനെ 4-0 ത്തിനു തോല്‍പ്പിച്ച് ഇന്ത്യ ഡേവിസ് കപ്പ് ടെന്നീസ് ലോക ഗ്രൂപ്പ് യോഗ്യതയില്‍ കടന്നു. 2020 മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായി നടക്കുന്ന ക്വാളിഫയറില്‍ ഇന്ത്യ ക്രൊയേഷ്യയെ നേരിടും.
ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് ജീവന്‍ നെടുംചെഴിയന്‍ സഖ്യം ഡബിള്‍സില്‍ മുഹമ്മദ് ഷുഐബ് ഹുഫൈസല അബ്ദുള്‍ റഹ്മാന്‍ സഖ്യത്തെ തോല്‍പ്പിച്ചതോടെ ഇന്ത്യ 3-0 ത്തിന് അപരാജിത ലീഡ് നേടിയിരുന്നു. സ്‌കോര്‍: 6-1, 6-3. ഡേവിസ് കപ്പ് ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍സ് വിജയങ്ങളെന്ന റെക്കോഡ് പേസ് ഈ ജയത്തോടെ പുതുക്കി. ഡേവിസ് കപ്പ് ഡബിള്‍സില്‍ പേസിന്റെ പേരില്‍ 44 വിജയങ്ങളുണ്ട്.
നേരത്തെ ഇന്ത്യയുടെ സുമിത് നാഗലും രാംകുമാര്‍ രാമനാഥനും സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ചിരുന്നു. റിവേഴ്‌സ് സിംഗിള്‍സില്‍ നാഗല്‍, യൂസഫ് കാലിലിനെ 6-1, 6-0 എന്ന സ്‌കോറിനു തോല്‍പ്പിച്ചതോടെ ഇന്ത്യ 4-0ത്തിന്റെ ലീഡ് നേടി.
No post found for this urlസുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കാനാവില്ലെന്ന ഇന്ത്യന്‍ താരങ്ങള്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് മത്സരം നിഷ്പക്ഷ വേദിയായ കസാഖിസ്ഥാന്‍ തലസ്ഥാനമായ നുര്‍ സുല്‍ത്താനിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്റെ മുന്‍നിര താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു.