ആസ്‌ട്രേലിയന്‍ ഓപണ്‍: പ്രജ്‌നേഷ് ആദ്യ റൗണ്ടില്‍ പുറത്ത്
ആദ്യ റൗണ്ടില്‍ തോറ്റതോടെ രണ്ടാം റാങ്ക് താരം ജോക്കോവിച്ചിനെ രണ്ടാം റൗണ്ടില്‍ നേരിടാനുള്ള അവസരവും ഇന്ത്യന്‍ താരത്തിന് നഷ്ടമായി...
ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ആസ്‌ട്രേലിയന്‍ ഓപണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ തറ്റ്‌സുമ ഇട്ടോയാണ് പ്രജ്‌നേഷിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 6-4, 6-2, 7-5.
തന്നേക്കാള്‍ 22 റാങ്ക് പിന്നിലുള്ള ജപ്പാന്‍ താരത്തോടാണ് 122ആം റാങ്കുകാരനായ പ്രജ്‌നേഷ് പരാജയം സമ്മതിച്ചത്. ഇതോടെ രണ്ടാം റൗണ്ടില്‍ സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് ജോക്കോവിച്ചിനെ നേരിടാനുള്ള അവസരവും പ്രജ്‌നേഷി നഷ്ടമായി. രണ്ട് മണിക്കൂര്‍ ഒരു മിനുറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു പ്രജ്‌നേഷിന്റെ തോല്‍വി.
ये à¤à¥€ पà¥�ें- 39കാരി വീനസിനെ വീണ്ടും തോല്‍പിച്ച് 15കാരി
യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ടെങ്കില്‍ നേരത്തെ യോഗ്യത നേടിയ താരം പിന്മാറിയതോടെ 'തോറ്റവരിലെ ഭാഗ്യവാനായാണ്' പ്രജ്‌നേഷ് ഗുണേശ്വരന്‍ ആസ്‌ട്രേലിയന്‍ ഓപണിന് ടിക്കറ്റ് നേടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം നാല് ഗ്രാന്റ് സ്ലാമുകളിലും ഇന്ത്യയുടെ ഏറ്റവും മുന്തിയ സിംഗിള്‍സ് റാങ്കുള്ള പ്രജ്‌നേഷ് മത്സരിച്ചിരുന്നു. ഇതോടെ തുടര്‍ച്ചയായി അഞ്ചാം ഗ്രാന്റ് സ്ലാമുകളില്‍ പ്രജ്‌നേഷിന് മത്സരിക്കാനായി. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപണ്‍, യു.എസ് ഓപണ്‍ എന്നീ ഗ്രാന്റ് സ്ലാമുകളില്‍ മികച്ച റാങ്കിംഗിനെ തുടര്‍ന്നാണ് പ്രജ്‌നേഷിന് മത്സരിക്കാന്‍ അവസരം ലഭിച്ചത്.
ये à¤à¥€ पà¥�ें- അമ്മയായ ശേഷം കളിച്ച ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടി സാനിയ
പ്രജ്‌നേഷ് പുറത്തായതോടെ ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ ഓപണിലെ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ദിവിജ് ശരണും ന്യൂസിലന്റ് താരം ആര്‍ട്ടെം സിറ്റാകും കളിക്കാനിറങ്ങും. വനിതാ ഡബിള്‍സില്‍ സാനിയ നാദിയ സഖ്യവും കളിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷമുള്ള തിരിച്ചുവരവ് ഹോബര്‍ട്ട് ഇന്റര്‍നാഷണലില്‍ വിജയിച്ചുകൊണ്ട് സാനിയ സഖ്യം ഗംഭീരമാക്കിയിരുന്നു.