ആസ്‌ട്രേലിയന്‍ ഓപണ്‍ നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് 15കാരി കൊകൊ
ആദ്യ റൗണ്ടില്‍ വെറ്ററന്‍ താരം വീനസിനെ തോല്‍പിച്ചതുപോലെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാകയേയും കൊകൊ തോല്‍പിച്ചത്...
വനിതാ ടെന്നീസില്‍ കൗമാരവിസ്മയമാവുകയാണ് 15കാരി കൊകൊ ഗാഫ്. ആസ്‌ട്രേലിയന്‍ ഓപണ്‍ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാകയെയാണ് അവസാനമായി കൊകൊ അട്ടിമറിച്ചത്. ആദ്യ റൗണ്ടില്‍ വീനസ് വില്യംസിനെ തോല്‍പിച്ചിരുന്നു.
അട്ടിമറികളുടെ പരമ്പര സൃഷ്ടിച്ചാണ് കൊകൊയുടെ മുന്നേറ്റം. ആദ്യം വീനസ് ഇപ്പോഴിതാ നവോമി ഒസാക. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 15കാരിയുടെ ജയമെന്നതും ശ്രദ്ധേയമാണ്. സ്‌കോര്‍:6-3, 6-4. കഴിഞ്ഞ വര്‍ഷം ഇതേ ഗ്രാന്റ്സ്ലാമില്‍ കിരീടം നേടിയിട്ടുള്ള താരത്തെയാണ് കൊകൊ നിസാരമായി തോല്‍പിച്ചുകളഞ്ഞത്. ഒരു മണിക്കൂറും ഏഴ് മിനുറ്റുംകൊണ്ടാണ് കൊകൊ വിജയിച്ചത്.
ഫ്‌ളോറിഡയില്‍ നിന്നുള്ള കൗമാരക്കാരിയോടെറ്റ തോല്‍വി ഉള്‍ക്കൊള്ളാന്‍ ഒസാകക്ക് സമയമെടുത്തു. 'എനിക്കൊരു പ്രശ്‌നമുണ്ട്. പ്രായം കുറഞ്ഞവരുമായി തോല്‍ക്കാന്‍ എനിക്കിഷ്ടമല്ല. അതുകൊണ്ടുതന്നെ ഈ തോല്‍വി വ്യക്തിപരമായി തന്നെ എടുക്കുകയാണ്. എനിക്ക് എല്ലാം പിഴച്ച ദിവസമായിരുന്നു ഇത്' എന്നായിരുന്നു ഒസാക പറഞ്ഞത്. കളിക്കിടെ 30 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് ഒസാക്ക വരുത്തിയത്.
ये à¤à¥€ पà¥�ें- 39കാരി വീനസിനെ വീണ്ടും തോല്‍പിച്ച് 15കാരി
തോറ്റാലും ജയിച്ചാലും കരയുന്ന കൊകൊ എന്ന പെണ്‍കുട്ടി ഡബ്ല്യു.ടി.എ റാങ്കിംങില്‍ 100നുള്ളിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. ആദ്യറൗണ്ടില്‍ വീനസിനെ7-6, 6-3ന് തോല്‍പിച്ച കൊകൊ നാലാം റൗണ്ടില്‍ 14ആം സീഡ് കെനിനെയാണ് നേരിടുക.