ഫെഡററുടേയും നദാലിന്റേയും കളി കാണാനെത്തിയത് ടെന്നീസ് ചരിത്രത്തിലെ റെക്കോഡ് കാണികള്‍
ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ ആറ് ആഫ്രിക്കന്‍രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന റോജര്‍ ഫെഡറര്‍ ഫൗണ്ടേഷന് വേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു മത്സരം നടന്നത്
ടെന്നീസ് ചരിത്രത്തിലെ റെക്കോഡ് കാണികളുടെ മുന്നില്‍ നടന്ന മത്സരത്തില്‍ നദാലിനെതിരെ ഫെഡറര്‍ക്ക് ജയം. ഈ കളി ഒരു കാരണവശാലും ഫെഡറര്‍ക്ക് തോല്‍ക്കാനും സാധിക്കുമായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന പ്രദര്‍ശന മത്സരത്തിലായിരുന്നു ഫെഡറര്‍ 6-4, 3-6, 6-3ന് നദാലിനെ തോല്‍പിച്ചത്.
ഫെഡറര്‍ തന്റെ രണ്ടാം നാടെന്ന് വിശേഷിപ്പിക്കുന്ന മാതാവിന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിലെ ഫെഡററുടെ ആദ്യ ടെന്നീസ് മത്സരമായിരുന്നു നടന്നത്. സര്‍വ്വം ഫെഡറര്‍ മയമായിരുന്നു ഈ പ്രദര്‍ശനമത്സരത്തില്‍. ഫെഡററുടെ പേരെഴുതിയ തൊപ്പികളും ടീ ഷര്‍ട്ടുകളും ആര്‍.എഫ് ലോഗോകളും ഫെഡററെ സ്വാഗതം ചെയ്തുള്ള ബാനറുകളും കൊണ്ട് നിറഞ്ഞിരുന്നു കേപ്ടൗണിലെ സ്റ്റേഡിയം. മത്സരത്തിന് ടോസ് ഇട്ട നാണയത്തില്‍ പോലും ഫെഡററുടെ മുഖമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ മുഖം നാണയത്തില്‍ ആലേഖനം ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കക്ക് റഗ്ബി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ സിയ കോലിസിയും ഫെഡററെ പ്രോത്സാഹിപ്പിക്കാനെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ ആറ് ആഫ്രിക്കന്‍രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന റോജര്‍ ഫെഡറര്‍ ഫൗണ്ടേഷന് വേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു മത്സരം നടന്നത്. 10 ലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മത്സരശേഷം പിരിഞ്ഞു കിട്ടിയത് 35 ലക്ഷം ഡോളര്‍.
ये à¤à¥€ पà¥�ें- പ്രായം തളര്‍ത്തിയിട്ടില്ല, ഇനിയും ഗ്രാന്റ്സ്ലാം നേടുമെന്ന് ഫെഡറര്‍
2010ലെ ഫുട്‌ബോള്‍ ലോകകപ്പിനായി പണി കഴിപ്പിച്ച കേപ് ടൗണിലെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 51954 പേര്‍ നദാലിനേയും ഫെഡററേയും കാണാനെത്തി. രണ്ട് ലക്ഷത്തിലേറെ പേരായിരുന്നു ടിക്കറ്റിനായി ശ്രമിച്ചതെന്ന് കൂടി അറിയുമ്പോഴാണ് ടെന്നീസിലെ ജീവിക്കുന്ന ഇതിഹാസങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കയിലെ ജനപിന്തുണ അറിയുക.
റോജര്‍ ഫെഡററുടെ പങ്കാളിയായി മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സും നദാലിന്റെ പങ്കാളിയായി കൊമേഡിയന്‍ ട്രവര്‍ നോഹും എത്തി. ടെന്നീസ് കോര്‍ട്ടിലെ തീരാത്ത പോരാട്ടങ്ങള്‍ക്കിയിലും നദാലും ഫെഡററും തമ്മിലുള്ള സൗഹൃദത്തിന്റെ വലിപ്പം കൂടി കാണിക്കുന്നതായിരുന്നു പ്രദര്‍ശന മത്സരം. 20 ഗ്രാന്റ്സ്ലാമുകള്‍ നേടിയിട്ടുള്ള ഫെഡററുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗ്രാന്റ് സ്ലാമിന്റെ റെക്കോഡ്. ഫെഡററേക്കാള്‍ അഞ്ച് വയസിന് ഇളപ്പമുള്ള നദാലിന് 19 ഗ്രാന്റ് സ്ലാമുകളുണ്ട്.