ഫ്രഞ്ച് ഓപണ്‍ നീട്ടി; മറ്റ് രണ്ട് ഗ്രാന്റ്സ്ലാമുകള്‍ക്കും നിലവില്‍ ഭീഷണിയില്ല
യു.എസ് ഓപണിന് ശേഷം വെറും ഏഴ് ദിവസത്തെ ഇടവേളയിലാണ് ഫ്രഞ്ച് ഓപണ്‍ പുതുക്കിയ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്...
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടെന്നീസ് ഗ്രാന്റ്സ്ലാം ടൂര്‍ണ്ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവച്ചു. അതേസമയം മറ്റൊരു ഗ്രാന്റ്സ്ലാമായ വിംബിള്‍ഡണ് നിലവില്‍ മാറ്റങ്ങളില്ല. യു.എസ് ഓപണും മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന.
മേയ് 18 മുതല്‍ ജൂണ്‍ ഏഴു വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. നിലവില്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാത്ത സാഹചര്യത്തില്‍ ടൂര്‍ണ്ണമെന്റ് നീട്ടുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ഫ്രഞ്ച് ഓപണ്‍ നടക്കുക. യു.എസ് ഓപണിന് ശേഷം വെറും ഏഴ് ദിവസത്തെ ഇടവേളയിലാണ് ഫ്രഞ്ച് ഓപണ്‍ പുതുക്കിയ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
ये à¤à¥€ पà¥�ें- ജനജീവിതം സ്തംഭിച്ചില്ല... പിന്നെങ്ങനെ ദക്ഷിണകൊറിയ കൊറോണയെ തോല്‍പിച്ചു
ജൂണ്‍ 29 മുതല്‍ ജൂലൈ 12വരെയാണ് ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തിലേറെ സമയമുള്ളതിനാല്‍ ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നാണ് വിംബിള്‍ഡണ്‍ അധികൃതര്‍ കരുതുന്നത്. ഇംഗ്ലണ്ടിലാണ് വിംബിള്‍ഡണ്‍ നടക്കേണ്ടത്.
ആഗസ്ത് 24 മുതല്‍ സെപ്തംബര്‍ 13 വരെയാണ് യു.എസ് ഓപണ്‍ നടക്കുക. നിലവിലെ സാഹചര്യത്തില്‍ ഇതിന് മാറ്റം വരുത്തേണ്ടതില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നിലവില്‍ യു.എസ് ഓപണ്‍ തിയതികള്‍ മാറ്റേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് യു.എസ് ടെന്നീസ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.