നവജാത ശിശുക്കളുടെ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള പദ്ധതിക്ക്​ യു.എ.ഇ. ആരോഗ്യ വകുപ്പ്

‘ഈവ്​’ എന്ന പേരിൽ അറിയപ്പെടുന്ന സ്​ക്രീനിങ്​ ആപ്ലിക്കേഷനാണ്​ ഇതിന്​ ഉപയോഗിക്കുന്നത്​.

Update: 2018-06-29 06:19 GMT
Advertising

നവജാത ശിശുക്കളുടെ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള പദ്ധതിക്ക് യു.എ.ഇ. ആരോഗ്യ വകുപ്പ് തുടക്കമിട്ടു. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ കണ്ടെത്താനും നേരത്തെ ചികില്‍സ തുടങ്ങാനും ഉദ്ദേശിച്ചാണ് ഇത്. ഇതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിലെ ഒമ്പത് ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

'ഈവ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്‌ക്രീനിങ് ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഈ സൗകര്യം ഇത്ര വ്യാപകമായി ഉപയോഗിക്കുന്നത്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ ലോകമെമ്പാടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 1000 ല്‍ എട്ട് കുട്ടികള്‍ എന്ന കണക്കിലാണ് രോഗം ബാധിക്കുന്നത്.

Full View

ആവശ്യമായ ഉപകരണങ്ങള്‍ക്കൊപ്പം പരിശീലനം ലഭിച്ച ജീവനക്കാരെയും ആശുപത്രികളില്‍ നിയോഗിക്കും. ഇതുവഴി രാജ്യത്തെ ജനസംഖ്യയുടെ പകുതിപ്പേര്‍ക്ക് പ്രയോജനം കിട്ടും. കുട്ടി ജനിച്ച് 24 മണിക്കൂറിനകം പരിശോധന നടത്താം. മൂന്ന് മിനിറ്റിനുള്ളില്‍ ഫലമറിയാമെന്നതാണ് അന്താരാഷ്രട നിലവാരമുള്ള പരിശോധന യന്ത്രത്തിന്റെ ഗുണം. ഇത്തരം രോഗം കണ്ടെത്തുന്ന കുഞ്ഞുങ്ങളുടെ വിവരം ശേഖരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാവുന്ന ആപ്പും പുറത്തിറക്കും. ശിശുമരണ നിരക്ക് കുറക്കാനും ഭാവിയിലുണ്ടായേക്കാവുന്ന ചികില്‍സാ ചെലവ് കുറക്കാനും പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കല്‍ അസ്സോസിയേഷന്‍ ഓഫ് പീഡിയാട്രീഷന്‍ അടക്കം നിരവധി സംഘടനകള്‍ അംഗീകരിച്ച പദ്ധതിയാണിത്. നിലവില്‍ അമേരിക്ക, സ്വീഡന്‍, ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

Tags:    

Similar News