സുൽത്താൻ സെയ്ഫ് ആൽ നിയാദിക്കും, ഹസ്സ ആൽ മൻസൂറിക്കും ഇത്​ ചരിത്രദൗത്യം

പ്രഥമ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത് 4022 അപേക്ഷകരിൽനിന്ന്

Update: 2018-09-03 18:49 GMT
Advertising

യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത് 4022 അപേക്ഷകരിൽനിന്ന്. യു.എസ് ബഹിരാകാശ ഏജൻസി നാസ, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് എന്നിവയുടെ സഹകരണത്തോടെ ആറ് ഘട്ടങ്ങളിലായി നടന്ന വൈദ്യമനഃശാസ്ത്ര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് രണ്ടു പേരെ തെരഞ്ഞെടുത്തത്.

സുൽത്താൻ സെയ്ഫ് ആൽ നിയാദിക്കും ഹസ്സ ആൽ മൻസൂറിക്കും ഇത്
ചരിത്രദൗത്യമാണ്. 34കാരനായ ഹസ്സ അലി അബ്ദാൻ ഖൽഫാൻ ആൽ മൻസൂരി ഖലീഫ ബിൻ സായിദ് എയർ കോളജിൽനിന്ന് ഏവിയേഷൻ സയൻസിലും മിലിട്ടറി ഏവിയേഷനിലും ബിരുദം നേടിയിട്ടുണ്ട്. 14 വർഷത്തെ മിലിട്ടറി ഏവിയേഷൻ പരിചയമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പരിശീലന പരിപാടികളിൽ പെങ്കടുത്തു. വിമാനം പറത്താനുള്ള യോഗ്യത നേടിയ ഹസ്സ എഫ്16ബി60 വിമാനത്തിന്റെ പൈലറ്റായി പ്രവർത്തിക്കുകയാണ്.

37കാരനായ സുൽത്താൻ സെയ്ഫ് മുഫ്തഹ് ഹമദ് ആൽ നിയാദി വിവരചോർച്ച തടയൽ സാേങ്കതികവിദ്യയിൽ ആസ്ട്രലിയയിലെ ഗ്രിഫിത് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്. ഇതേ സർവകലാശാലയിൽനിന്ന് തന്നെ ഇൻഫർമേഷൻ നെറ്റ്വർക് സെക്യുരിറ്റിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യു.കെയിലെ രൈബറ്റൺ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിലായിരുന്ന ബിരുദം.

Tags:    

Similar News