ലോകത്തെ ആകർഷണീയതയുള്ള പള്ളിയായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു
Update: 2018-09-04 18:42 GMT
ലോകത്തെ നവീന പള്ളികളിൽ ഏറ്റവും ആകർഷണീയതയുള്ളതായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു. അസർബൈജാൻ എഴുത്തുകാരി ലെയ്ല ഉലുഹാൻലിയുടെ പുസ്തകമായ 'മോസ്ക്സ്: സ്പ്ലൻഡർ ഓഫ് ഇസ്ലാം' എന്ന പുസ്തകത്തിലാണ് 21-ആം നൂറ്റാണ്ടിലെ ഏറ്റവും ആകർഷണീയ പള്ളിയായി ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തത്. സായിദ് വർഷത്തിെൻറ സ്മരണയായി പുസ്തകം നവംബറിൽ ദുബൈയിൽ പുനഃപ്രകാശനം ചെയ്യും.