ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ യു.എ.ഇ പുറന്തള്ളപ്പെട്ടതിൽ ആരാധകർക്ക് നിരാശ
ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ യു.എ.ഇ പുറന്തള്ളപ്പെട്ടതിൽ ആരാധകർക്ക് നിരാശ. വ്യാഴാഴ്ച മലേഷ്യയിൽ നടന്ന യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനോട് രണ്ട് വിക്കറ്റിന് തോറ്റതാണ് ആതിഥേയ രാജ്യത്തിന് ടൂർണമെൻറിലേക്കുള്ള വഴി മുടക്കിയത്.
സെപ്റ്റംബർ 15 മുതലാണ് ഏഷ്യകപ്പിന് തുടക്കം. യു.എ.ഇക്കും ടൂർണമെൻറിൽ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ രാജ്യങ്ങൾക്കൊപ്പം ഹോങ്കോങ്ങ് ആയിരിക്കും ടൂർണമെൻറിൽ മാറ്റുരക്കുക. സ്വദേശികൾ മാത്രമല്ല, ഇന്ത്യൻ പ്രവാസികളും യു.എ.ഇക്ക് അവസരം നഷ്ടപ്പെട്ടതിൽ നിരാശയിലാണ്.
വ്യാഴാഴ്ച കളിയിൽ ടോസ് നേടിയ ഹോേങ്കാങ് യു.എ.ഇയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 24 ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ യു.എ.ഇ 176 റൺസെടുത്തു. യു.എ.ഇയുടെ ബാറ്റിങ്ങിനിടെ മഴ പെയ്ത് ദീർഘ നേരം കളി മുടങ്ങിയതിനാൽ തായ്ലൻറിെൻറ ടാർഗറ്റ് ഡക്വർത്^ലെവിസ് രീതി അനുസരിച്ച് 179 റൺസായി പുതുക്കി നിശ്ചയിച്ചു.79 റൺസ് നേടിയ ഒാപണർ അഷ്ഫാഖ് അഹ്മദ് ആണ് യു.എ.ഇയുടെ ടോപ് സ്കോറർ. എന്നാൽ, മറ്റുള്ളവർക്ക് വലിയ റൺസ് കണ്ടെത്താനായില്ല. ഹോേങ്കാങ്ങിെൻറ അയ്സാസ് ഖാനാണ് യു.എ.ഇ ബാറ്റ്സ്മാൻമാരുടെ മുനയൊടിച്ചത്. 28 ബാളിൽനിന്നായി അഞ്ച് വിക്കറ്റാണ് ഖാൻ എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിെൻറ ഒാപണർമാർ നിസ്കാത് ഖാനും അൻഷുമാൻ റാത്തുമായിരുന്നു. അഞ്ച് ഒാവർ പവർ പ്ലേയിൽ ഒരൊറ്റ വിക്കറ്റും നഷ്ടപ്പെടുത്താതെ ഇവരുടെ കൂട്ടുകെട്ട് 53 റൺസ് നേടി. മൂന്ന് ബാളുകൾ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഹോങ്കോങ് ലക്ഷ്യം കാണുകയായിരുന്നു