സാലറി ചലഞ്ച് ഏറ്റെടുത്ത് പ്രവാസികള്‍; സഹായവാഗ്ദാനവുമായി സ്ഥാപനങ്ങളും സംഘടനകളും

ലുലുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 10 കോടി നല്‍കും. പൊതുസമ്മേളനത്തില്‍ സഹായ വാഗ്ധാനവുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിക്ക് മുന്നിലെത്തി.

Update: 2018-10-19 18:07 GMT
Advertising

ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ ഒരു ദിവസത്തെ വേതനമെങ്കിലും നല്‍കി നവകേരള നിര്‍മിതിയില്‍ പങ്കാളിയാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ചലഞ്ചിന് മറുപടിയെന്നോണം ലുലു ഗ്രൂപ്പിലെ സീനിയര്‍ മാനേജ്മെന്റ് ജീവനക്കാര്‍ 10 കോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രഖ്യാപിച്ചു. ചെക്ക് ഉടന്‍ കൈമാറുമെന്ന് അറിയിച്ചു. ലുലു ഗ്രൂപ്പിന് കീഴിലെ 48,600 ജീവനക്കാരും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകണമെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി നിര്‍ദേശിച്ചു.

പുറമെ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പത്ത് ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. പൊതുസമ്മേളനത്തില്‍ സഹായ വാഗ്ധാനവുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിക്ക് മുന്നിലെത്തി.

മറ്റു എമിറേറ്റുകളിലും മുഖ്യമന്ത്രി എത്തുന്നതോടെ സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നാണ് കണക്കുകൂട്ടുന്നത്.

Tags:    

Similar News