‘നവകേരള നിര്‍മ്മിതിക്കായി യു.എ.ഇ പ്രവാസി സമൂഹം പുലര്‍ത്തുന്ന സമീപനം ആഹ്ലാദകരം’

പ്രളയം സൃഷ്ടിച്ച തകർച്ചയെ കൂട്ടായ്മയുടെ കരുത്തിലൂടെ അതിജീവിക്കാൻ സാധിക്കുമെന്ന പ്രത്യാശയാണ് അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2018-10-20 19:58 GMT
Advertising

യു.എ.ഇയിലെ പ്രവാസി സമൂഹത്തിൽ നിന്ന് കേരളത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിക്ഷേപം നടത്താൻ യു.എ.ഇയിലെ മലയാളി ബിസിനസ്
സമൂഹം കൂടുതൽ താൽപര്യമെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

നവകേരളത്തിനായുള്ള പദ്ധതികളോട് യു.എ.ഇയിലെ മലയാളി സമൂഹം പുലർത്തുന്ന താൽപര്യം ആഹ്ലാദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷാർജ ഷെറാട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച മലയാളി ബിസിനസുകാരുടെ സംഗമെത്ത അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം സൃഷ്ടിച്ച തകർച്ചയെ കൂട്ടായ്മയുടെ കരുത്തിലൂടെ അതിജീവിക്കാൻ സാധിക്കുമെന്ന പ്രത്യാശയാണ് അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളേങ്കാവൻ വിശദീകരിച്ചു. കേരളത്തിന്റെ പദ്ധതികൾക്കൊപ്പം നിലയുറപ്പിക്കാൻ തങ്ങൾ ഉണ്ടാകുമെന്ന് ഡോ. ശംഷീർ വയലിൽ, ഫൈസൽ കൊട്ടിക്കോളൻ ഉൾപ്പെടെയുള്ള ബിസിനസ് പ്രമുഖർ വ്യക്തമാക്കി.

Tags:    

Similar News