യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ മഴ ശക്തം; മലവെള്ളപാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപോയി
വാദികള്‍ നിറഞ്ഞൊഴുകി അപകടം; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ. റാസല്‍ഖൈമയിലെയും ഫുജൈറയിലെയും കനത്ത മലവെള്ളപാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപോയി. ഫുജൈറ എമിറേറ്റിലെ പലഭാഗങ്ങളും വെള്ളത്തിലാണ്.
ദിവസങ്ങളായി തുടരുന്ന മഴ ഇന്ന് കൂടുതല്‍ ശക്തമായതോടെ വടക്കന്‍ എമിറേറ്റുകളിലെ മലമ്പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. പലയിടത്തും വാദികളില്‍ ഇറങ്ങിയ വാഹനം ഒഴുകിപ്പോയി.
റാസൽഖൈമയിൽ ഞായറാഴ്ച്ചയുണ്ടായ കനത്ത മഴയും കാറ്റും കാരണം വെള്ളപ്പൊക്കമുണ്ടായി. വാദികൾ കരകവിയുന്നതിെൻറ വീഡിയോ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പങ്കുവെച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും എൻ.സി.എം നൽകി. വെള്ളപ്പൊക്കം കാരണം ജബൽ ജെയ്സിലേക്കും വാദി ഹീലിയിലേക്കുമുള്ള റോഡ് റാക് പൊലീസ് അടച്ചു.
മഴ പെയ്യുമ്പാേൾ വാഹനങ്ങളുടെ വേഗത കുറക്കണമെന്നും വാഹനങ്ങൾക്കിടയിൽ ആവശ്യത്തിന് അകലം സൂക്ഷിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ഷാർജ പൊലീസ് പറഞ്ഞു. പെട്ടെന്ന് വെള്ളം പൊങ്ങി അപകട സാധ്യതയുള്ളതിനാൽ വാദികളിലേക്കും ഡാമുകളിലേക്കും പോകരുതെന്നും പൊലീസ് പറഞ്ഞു.