ഗാന്ധി - സായിദ് ഡിജിറ്റൽ മ്യൂസിയം യാഥാർഥ്യമായി

അബൂദബിയിൽ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജും യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‍യാനും ചേർന്നാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

Update: 2018-12-04 18:56 GMT
Advertising

ഇന്ത്യയുടെയും യു.എ.ഇയുടെയും രാഷ്ട്ര ശിൽപികളുടെ ഒാർമ്മകളിൽ ഗാന്ധി - സായിദ് ഡിജിറ്റൽ മ്യൂസിയം യാഥാർഥ്യമായി. അബൂദബിയിൽ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജും യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‍യാനും ചേർന്നാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

സായിദ് വർഷാചരണ ഭാഗമായി ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്കും യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ്
സായിദ് ബിൻ സുൽത്താൻ അൽ നഹ‍്‍യാനും ആദരമൊരുക്കുകയെന്ന വലിയ ലക്ഷ്യത്തിന്‍റെ സാക്ഷാത്ക്കാരമാണ് മ്യൂസിയം. ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്‍റെയും ശൈഖ് സായിദിന്‍റെ ജന്മശതാബ്ദിയുടേയും പശ്ചാത്തലത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇരുനേതാക്കളും ലോകത്തിന് നൽകിയ സംഭാവനകളുടെ ആവിഷ്കാരം കൂടിയാണ് മ്യൂസിയം.

അബൂദബി മനാറത് അൽ സാദിയാത് ഗാലറിയിൽ പ്രത്യേകം സജ്ജമാക്കിയ മ്യൂസിയത്തിൽ 20 കൂറ്റൻ സ്ലൈഡുകളിലൂടെയാണ് രാഷ്ട്ര നേതാക്കൾ ലോകത്തിന് നൽകിയ സന്ദേശങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നത്. അപൂർവ ചിത്രങ്ങളും ദൃശ്യങ്ങളും സ്ക്രീനിൽ തെളിയുന്നു. ഒപ്പം അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവരണവും.

ശാന്തിക്കും സമാധാനത്തിനും വേണ്ടി നിലയുറപ്പിക്കാൻ ശൈഖ്
സായിദ് ലോകത്തോട് പറയുന്നത്. ഭാവി തലമുറയ്ക്ക് നൽകാവുന്ന മികച്ച സന്ദേശമാണ് സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയമെന്ന് ശൈഖ് അബ്ദുള്ള പറഞ്ഞു. സാംസ്കാരിക വിജ്ഞാന വികസന മന്ത്രി നൂറ അൽ കാബി, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായ പ്രമുഖൻ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Similar News