ദുബൈ ഫിറ്റ്നസ് ചലഞ്ചിന് വന്‍ ജനപങ്കാളിത്തം
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിൻെറ പുതിയ സീസണ്‍ ആവേശപൂർവമാണ് ജനം ഏറ്റെടുത്തിരിക്കുന്നത്.
ദുബൈ ഫിറ്റ്നസ് ചലഞ്ചിൻെറ രണ്ടാം ദിവസവും വിവിധ പരിപാടികൾക്ക് വൻ പങ്കാളിത്തം. ആരോഗ്യത്തിലേക്ക് ചുവടുവെക്കാൻ ആവേശത്തോടെയാണ് ആളുകൾ വന്നുചേർന്നത്. അടുത്ത മാസം പതിനെട്ട് വരെ ദുബൈ ഫിറ്റ്നസ് ചലഞ്ച് നീണ്ടുനിൽക്കും.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിൻെറ പുതിയ സീസണ്‍ ആവേശപൂർവമാണ് ജനം ഏറ്റെടുത്തിരിക്കുന്നത്. പാർക്കുകളിലും ബീച്ചുകളിലും കമ്യൂണിറ്റി സെൻററുകളിലും ഒരുക്കിയ ഫിറ്റ്നസ് ഹബ്ബുകളിൽ കുട്ടികളും ചെറുപ്പക്കാരും വയോജനങ്ങളും പങ്കുചേർന്നു.
വാരാന്ത്യ അവധി ദിവസങ്ങൾ ഫലപ്രദമായി വിനിയോഗിച്ചതിൻെറ സംതൃപ്തിയിലായിരുന്നു അവരുടെ മടക്കം. ആഹ്ലാദത്തോടെ ആരോഗ്യം വീണ്ടെടുക്കാനുള്ള യത്നത്തിൽ എല്ലാവരും പങ്കുചേരുന്നുണ്ട്. ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, കൈറ്റ് ബീച്ച് എന്നിവിടങ്ങളിൽ രണ്ടാം ദിവസവും നല്ല തിരക്കായിരുന്നു.
വിവിധ കായികവിനോദങ്ങളിൽ അതീവ താൽപര്യത്തോടെയാണ് എല്ലാവരും പങ്കെടുക്കുന്നത്. ചലഞ്ച് അവസാനിക്കും വരെ കൈറ്റ് ബീച്ച് വില്ലേജിൽ ആർക്കും സൗജന്യമായി കായിക വിനോദത്തിലേർപ്പെടാം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽൽ രാത്രി 11 വരെ പ്രവർത്തിക്കും.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ചെയ്യാനാവുന്ന വ്യായമങ്ങളിലൂടെ ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ ആരോഗ്യ വിദ്ധരും ജനങ്ങളെ ഉണർത്തുന്നു. 30 ദിവസങ്ങളിൽ ഓരോ ദിവസവും 30 മിനിറ്റെങ്കിലും വ്യായാമങ്ങളിലേർപ്പെടുക എന്ന കാമ്പയിനാണ് ഫിറ്റ്നസ് ചലഞ്ച് ഉയർത്തിക്കാട്ടുന്നത്. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ചലഞ്ചിൽ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.