വിജയക്കൊടി പാറിച്ച് ദുബെെ പൊലീസിന്റെ ‘പോസിറ്റീവ് സോള്‍’

കുറ്റകൃത്യങ്ങളില്‍ ഏർപെടുന്നതിനെതിരെ ജനങ്ങൾക്കിടയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പ്രവർത്തനങ്ങളാണ് പോസിറ്റീവ് സോൾ എന്ന പേരിൽ ദുബൈ പൊലിസ് നടപ്പാക്കിയത്.

Update: 2019-10-20 00:13 GMT
Editor : Suhail
Advertising

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനും കുറ്റവാസന ഇല്ലാതാക്കാനും ആവിഷ്കരിച്ച പോസിറ്റീവ് സോൾ പദ്ധതി വിജയകരമെന്ന് ദുബൈ പൊലിസ്. കഴിഞ്ഞ വർഷം ആദ്യ ഘട്ടമെന്നോണം മിർദിഫിലെ അഞ്ച് കേന്ദ്രങ്ങളിലായി 12 ബോധവത്കരണ പരിപാടികളാണ് ഇതിൻെറ ഭാഗമായി സംഘടിപ്പിച്ചത്. ഇതിലൂടെ പത്തു ശതമാനം കുറ്റകൃത്യങ്ങൾ കുറക്കാൻ കഴിഞ്ഞതായാണ് പൊലിസ് വിലയിരുത്തൽ.

കുറ്റകൃത്യങ്ങളില്‍ ഏർപെടുന്നതിനെതിരെ ജനങ്ങൾക്കിടയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പ്രവർത്തനങ്ങളാണ് പോസിറ്റീവ് സോൾ എന്ന പേരിൽ ദുബൈ പൊലിസ് നടപ്പാക്കിയത്. അൽമുഹൈസ്നയിലായിരുന്നു രണ്ടാംഘട്ട പരിപാടി. കുറ്റകൃത്യങ്ങൾ ഗണ്യമായി തടയുന്നതിൽ പദ്ധതി വിജയം കണ്ടു. അൽബർഷയിലും അൽഖൂസിലും സംഘടിപിച്ച വ്യത്യസ്ത പരിപാടികളിലായി 21 പ്രചരണ പ്രവർത്തനങ്ങൾ നടന്നു. അൽബർഷയിൽ അൽ ഖൂസ് മേഖലയിൽ പൂർണമായും കുറ്റകൃത്യങ്ങൾ തടയാൻ സാധിച്ചത് വലിയ നേട്ടമായി ദുബൈ പൊലിസ് വിലയിരുത്തുന്നു.

ദുബൈ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിജയകരമായ പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ വെളിപെടുത്തിയത്.

ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് സുത്യർഹമായ സേവനം നടപാക്കിയ ദുബൈ പൊലിസ് കമ്മ്യൂണിറ്റി ഹാപിനസ്സ് വകുപ്പിനെ അദ്ദേഹം യോഗത്തിൽ അഭിനന്ദിച്ചു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

Similar News