നാട്ടിൽ നിന്ന് അബൂദബിയിലേക്ക് വരുന്നവർക്കുള്ള പുതിയ ക്വാറന്റീൻ നിയമങ്ങൾ ഇവയാണ്

അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്

Update: 2020-09-18 02:44 GMT
Advertising

നാട്ടിൽ നിന്ന് നേരിട്ട് അബൂദബിയിൽ ഇറങ്ങുന്നവർക്ക്

  • നാട്ടിൽ നിന്ന് വിമാനത്തിൽ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്.

  • ആദ്യം പി സി ആർ ടെസ്റ്റിന് വിധേയരാകണം.

  • തുടർന്ന് ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യും.

  • തുടർന്ന് നിരീക്ഷണത്തിനായുള്ള റിസ്റ്റ് ബാൻഡ് ധരിപ്പിക്കും.

  • 14 ദിവസത്തെ ക്വാറന്റീൻ കാലയളവിലെല്ലാം കൈയിൽ റിസ്റ്റ് ബാൻഡ് ധരിച്ചിരിക്കണം.

  • 12 മത്തെ ദിവസം വീണ്ടും പി സി ആർ ടെസ്റ്റ് നടത്തും.

  • ഫലം നെഗറ്റീവ് ആണെങ്കിൽ 14 മത്തെ ദിവസം റിസ്റ്റ് ബാൻഡ് അഴിച്ചു മാറ്റും.

മറ്റിടങ്ങളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്ക്


  • അബൂദബി അല്ലാത്ത മറ്റ് എമിറേറ്റുകളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്കും ക്വാറന്റൈൻ നിയമം ബാധകമാണ്.

  • അബൂദബി എമിറേറ്റിന് പുറത്ത് മറ്റ് എമിറേറ്റുകളിൽ 14 ദിവസത്തിന് താഴെ ചെലവഴിച്ചവരും പി സി ആർ പരിശോധനക്ക് വിധേയമാകണം.

  • ഇവരും ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് റിസ്റ്റ് ബാൻഡ് ധരിക്കണം.

  • എന്നാൽ ഇവർ അബൂദബിക്ക് പുറത്ത് യു എ ഇയിൽ കഴിഞ്ഞ ദിവസം ക്വാറന്റൈയിൻ കാലാവധിയിൽ നിന്ന് കുറക്കും. ഉദാഹരണത്തിന് രണ്ട് ദിവസം ദുബൈയിലോ മറ്റോ താമസിച്ചവർ 12 ദിവസം ക്വാറന്റയിനിൽ കഴിഞ്ഞാൽ മതി.

  • ഇവർക്ക് 12 മത്തെ ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തും.

  • നെഗറ്റീവ് ആണെങ്കിൽ മൊത്തം ക്വാറന്റയിൻ 14 തികയുന്ന അന്ന് റിസ്റ്റ് ബാൻഡ് അഴിച്ചുമാറ്റും.

14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക്

  • യു എ ഇയിൽ എത്തി 14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക് അബൂദബിയിൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, അതിർത്തിയിൽ നടത്തുന്ന പരിശോധനകൾക്ക് ഇവർ വിധേയകരാകണം.

ഏത് തരം ക്വാറന്റയിൻ ആണ് വേണ്ടത് ?

  • അബൂദബിയിൽ എത്തുന്നവർക്ക് ഏതുതരം ക്വാറന്റൈയിനിൽ പോകണം എന്ന് തീരുമാനിക്കുന്നത് ഹെൽത്ത് അതോറിറ്റി ആയിരിക്കും. ഇത് വീട്ടിലോ, ഹോട്ടലിലോ, അല്ലെങ്കിൽ അതോറിറ്റി നിശ്ചയിക്കുന്ന താമസ സ്ഥലത്തോ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News