വര്‍ണ വെളിച്ചത്തില്‍ കുളിച്ച് തെരുവുകള്‍; സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം

Update: 2022-12-19 12:14 GMT
വര്‍ണ വെളിച്ചത്തില്‍ കുളിച്ച് തെരുവുകള്‍; സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം
AddThis Website Tools
Advertising

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വിപുലമായ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുന്നത്. ക്രിസ്മസ് വിപണിയിൽ ഇത്തവണ പുതുമ നിറക്കുന്ന കാഴ്ചകളാണ്. എറണാകുളം ബ്രോഡ്വെയിൽ 40 വർഷമായി കച്ചവടം നടത്തുന്ന ശാരദയുടെ വാക്കുകളിൽ നിറയുന്നുണ്ട് ഇത്തവണത്തെ ക്രിസ്മസ് ആരവം.

കോവിഡ് ഭീതി പൂർണ്ണമായും ഒഴിഞ്ഞതിനു ശേഷമുള്ള ആദ്യ ക്രിസ്മസ് പുൽക്കൂടുകൾ ഒരുക്കിയും നക്ഷത്രങ്ങളാൽ അലങ്കരിച്ചുമൊക്കെ മനോഹരമാക്കുകയാണ് ഏവരും. പുതുമയുടെ പരീക്ഷണമാണ് എല്ലായിപ്പോഴും ക്രിസ്മസ്‌ക്കാലം. അതിന് ഇത്തവണയും മാറ്റമില്ല.

പേപ്പർ നക്ഷത്രങ്ങളിൽ നിന്നും എൽഇഡി നക്ഷത്രങ്ങളിലേക്കുള്ള മാറ്റമാണ് വിപണിയിലെ പ്രധാന കാഴ്ച. മിന്നി തിളങ്ങുന്ന എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്. 250 മുതൽ 1600 വരെയാണ് എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വില. തുണിക്കടകളിലുമുണ്ട് പുതിയ ട്രെൻഡ്. കേക്കിനും വൈനിനും അല്പം വിലക്കൂടുതൽ ആണെങ്കിലും വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News