പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ച് കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി അണികള്‍

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്‍ വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടി നേരിട്ടത്. നാലായിരത്തിലധികം കമന്റുകളാണ് അന്ന് വന്നത്

Update: 2021-05-20 10:31 GMT
Advertising

രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി അണികള്‍. എം.പി സ്ഥാനം രാജിവെച്ചുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നതാണ് യുഡിഎഫിന് അധികാരം നഷ്ടപ്പെടാന്‍ കാരണമെന്നാണ് കമന്റുകളില്‍ പ്രധാനമായും ഉയരുന്ന വിമര്‍ശം.

Full View




 


ഈ മിന്നും വിജയം എല്‍ഡിഎഫിന് വെള്ളിത്തള്ളികയില്‍ സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു എന്നാണ് ഒരു കമന്റ്. മുഖ്യമന്ത്രിയോട് ചോദിച്ചു നോക്ക് ചിലപ്പോള്‍ ഒരു മന്ത്രി സ്ഥാനം കിട്ടുമെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത എല്‍ഡിഎഫിനെ കണ്ട് പഠിക്കണമെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.


നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് കുഞ്ഞാലിക്കുട്ടി അണികളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാവുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്‍ വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടി നേരിട്ടത്. നാലായിരത്തിലധികം കമന്റുകളാണ് അന്ന് വന്നത്. എന്നാല്‍ പിറ്റേ ദിവസം ആയപ്പോഴേക്കും വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. അനുകൂലിച്ചുകൊണ്ടുള്ള ആയിരത്തില്‍ താഴെ കമന്റുകള്‍ മാത്രമാണ് പിന്നീട് പോസ്റ്റിന് താഴെ അവശേഷിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News