സുവേന്ദു അധികാരിയുടെ അച്ഛനും സഹോദരനും വൈ പ്ലസ് സുരക്ഷ
സുവേന്ദു അധികാരിയുടെ പിതാവ് സിസിര്‍ കുമാര്‍ അധികാരി, സഹോദരന്‍ ദിബ്യേന്ദു അധികാരി എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ബംഗാളിലെ ബി.ജെ.പി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ അച്ഛനും സഹോദരനും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സുവേന്ദു അധികാരിയുടെ പിതാവ് സിസിര്‍ കുമാര്‍ അധികാരി, സഹോദരന്‍ ദിബ്യേന്ദു അധികാരി എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇരുവരും പാര്‍ലമെന്റ് അംഗങ്ങളാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത ബാനര്‍ജിയെ സുവേന്ദു അധികാരി 1200 വോട്ടുകള്‍ക്ക് തോല്‍പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തില്‍ സുവേന്ദു അധികാരിയുടെ കുടുംബത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഇവരുടെ സുരക്ഷാ ചുമതല ഇനി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍മാര്‍ക്കായിരിക്കും. കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 സായുധ പൊലീസുകാര്‍ ഇവരുടെ സുരക്ഷക്കായി ഉണ്ടാവും.