റഷ്യയുടെ അധിനിവേശം: യുക്രൈനില്‍ നിന്ന് 15 ലക്ഷം പേര്‍ പലായനം ചെയ്തെന്ന് യുഎന്‍

യുഎന്നിന്‍റെ കുടിയേറ്റകാര്യ ഏജന്‍സിയായ ഐഒഎംആണ് അഭയാര്‍ഥികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്

Update: 2022-03-06 01:13 GMT
Advertising

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ 15 ലക്ഷം പേര്‍ പലായനം ചെയ്തെന്ന് യുഎന്‍. യുഎന്നിന്‍റെ കുടിയേറ്റകാര്യ ഏജന്‍സിയായ ഐഒഎംആണ് അഭയാര്‍ഥികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

യുക്രൈനിന്റെ അയല്‍രാജ്യങ്ങളുടെ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഒഎം രാജ്യത്ത് നിന്ന് പലായനം ചെയ്തവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യന്‍ അക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ അതിര്‍ത്തി കടന്നത് 15 ലക്ഷം പേരാണ്. കൂടുതല്‍ ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത് പോളണ്ടിലാണ്. 7,87,300 പേരാണ് പോളിഷ് അതിര്‍ത്തി കടന്നത്. 2,28,700 പേര്‍ മോള്‍ഡോവയിലേക്ക് അഭയം പ്രാപിച്ചപ്പോള്‍ 1,44,700 പേര്‍ ഹംഗറി അതിര്‍ത്തി കടന്നു. സ്ലോവാക്യയിലേക്കാണ് ഏറ്റവും കുറവ് ആളുകള്‍ പലായനം ചെയ്തിരിക്കുന്നത്. 1,00,500 പേര്‍.

സ്വദേശികള്‍ക്ക് പുറമേ 138 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് യുക്രൈന്‍ അതിര്‍ത്തി കടന്ന് അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയത്. സര്‍വ്വതും ഉപേക്ഷിച്ച് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ഐഒഎംന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി ആളുകള്‍ ഇപ്പോഴും രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. യുക്രൈനില്‍ തുടരുന്നവര്‍ക്ക് എല്ലാവിധ മാനുഷിക പരിഗണനയും ഉറപ്പുവരുത്തുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് പറഞ്ഞു. വിദേശികളെയുള്‍പ്പെടെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News