'ഗ്രീൻലാൻഡിലും ഫിൻലാൻഡിലും 19 മണിക്കൂർ നോമ്പ്'; ലോകത്തെ റമദാൻ വ്രതസമയത്തിലെ കൗതുകം
ഏറ്റവും കുറവ് നോമ്പ് സമയം ന്യൂസിലാൻഡിലാണ് 11.43 മണിക്കൂർ മാത്രം
മുസ്‌ലിംകളുടെ വിശുദ്ധമാസമായ റമദാൻ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അതോടൊപ്പം വ്രതാനുഷ്ഠാനവും. 10 മുതൽ 19 മണിക്കൂർ വരെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാം മതവിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്. പ്രഭാതത്തിലെ സുബ്ഹി ബാങ്ക് കൊടുക്കുന്നത് മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് വരെയുള്ള വ്രതാനുഷ്ഠാനത്തിൽ ഏറ്റവും കൂടുതൽ സമയം ലഭിക്കുന്നത് ഗ്രീൻലാൻഡിലെ വിശ്വാസികൾക്കാണ്. 19 മണിക്കൂറും അഞ്ച് മിനുട്ടുമാണ് അവരുടെ വ്രത സമയം. 19 മണിക്കൂറും നാലു മിനുട്ടുമാണ് ഐസ്‌ലാൻഡിലെ സമയം. തൊട്ടുപിറകിലായി 18.30 മണിക്കുറുള്ള ഫിൻലാൻഡ്, 18.20 മണിക്കൂറുള്ള സ്വീഡൻ, 18.05 മണിക്കൂറുള്ള സ്‌കോട്ട്‌ലാൻഡ് എന്നീ രാജ്യങ്ങളുമുണ്ട്. ഇന്ത്യയിൽ 13-14 മണിക്കൂറാണ് നോമ്പ് അനുഷ്ഠിക്കുന്നത്.
ഏറ്റവും കുറവ് നോമ്പ് സമയം ന്യൂസിലാൻഡിലാണ് 11.43 മണിക്കൂർ മാത്രം. ചിലിയിൽ 11.51 മണിക്കൂറും ആസ്‌ട്രേലിയയിൽ 12.07 മണിക്കൂർ ഉറുഗ്വേയിൽ 12.07 മണിക്കൂറും ദക്ഷിണാഫ്രിക്കയിൽ 12.09 മണിക്കൂറുമാണ് മുസ്‌ലിം നോമ്പ് അനുഷ്ഠിക്കുന്നത്.
പകലിന് അനുസരിച്ചാണ് വിവിധ രാജ്യങ്ങളിൽ വ്രത സമയം വ്യത്യാസപ്പെടുന്നത്. ചിലി, ന്യൂസിലാൻഡ് പോലെയുള്ള ലോകത്തിന്റെ തെക്ക് ഭാഗത്ത് അങ്ങേയറ്റത്തുള്ള രാജ്യങ്ങളിൽ 11 മുതൽ 12 മണിക്കൂർ വരെയാണ് നോമ്പ് സമയം. എന്നാൽ വടക്ക് ഭാഗത്ത് അങ്ങേയറ്റത്തുള്ള ഐസ്‌ലാൻഡിലും ഗ്രീൻലാൻഡിലും 17 മണിക്കൂറിന് മുകളിലാകുന്നു. ഇത്രയും സമയം അന്നപാനീയങ്ങളും ലൈംഗികതയും പൂർണമായി ഒഴിവാക്കിയാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്.നോർത്തേൺ ഹെമിസ്പിയറിന് സമീപത്തുള്ള രാജ്യങ്ങളിൽ വ്രതസമയം ഈ വർഷം കുറച്ചു കുറവായിരിക്കും. 2031 വരെയുള്ള വർഷങ്ങളിൽ ഈ കുറവ് തുടരും. പിന്നീട് നോർത്തേൺ ഇയറിലെ നീണ്ട ദിവസം വരുന്നത് വരെ കൂടുകയും ചെയ്യും. ഇക്വേറ്ററിന്റെ തെക്ക് ഭാഗത്തുള്ള മുസ്‌ലിംകൾക്ക് ഇവ നേരെ തിരിച്ചും സംഭവിക്കും.
ഏപ്രിൽ 20 മുതൽ ആഗസ്റ്റ് 22 വരെ സൂര്യൻ അസ്തമിക്കാത്ത നോർത്തേൺ മോസ്റ്റ് ഭാഗത്തുള്ള ലോങ്ങർബിൻ, നോർവേ എന്നിവിടങ്ങളിൽ സമീപ മുസ്‌ലിം പ്രദേശങ്ങളിലെയോ സൗദിയിലെ മക്കയിലെയോ സമയക്രമമാണ് പാലിക്കുക.
2030 ൽ രണ്ടു റമദാൻ
ഓരോ വർഷവും 10 മുതൽ 12 ദിവസം വരെ നേരത്തെയാണ് റമദാൻ തുടങ്ങുന്നത്. 29-30 ദിവസമുള്ള മാസങ്ങളുള്ള ലൂണാർ ഹിജ്‌രി കലണ്ടർ അനുവർത്തിക്കുന്നതിനാലാണ് ഈ മാറ്റം. അതിനാൽ സോളാർ കലണ്ടിനെ അപേക്ഷിച്ച് ലൂണാർ കലണ്ടറിൽ 11 ദിവസം കുറവാണുണ്ടാകുക. അതിനാൽ 2030ൽ രണ്ട് തവണ റമദാനുണ്ടാകും. ആദ്യത്തേത് ജനുവരി ആറിനും രണ്ടാമത്തേത് ഡിസംബർ 27നുമായിരിക്കും. ഇവ രണ്ടും മാസപ്പിറവിക്കനുസരിച്ച് വ്യത്യാസപ്പെടാവുന്നതാണ്. അടുത്ത തവണ റമദാൻ എപ്രിൽ രണ്ടിനായിരിക്കും (മാസപ്പിറവിക്കനുസരിച്ച് മാറാൻ ഇടയുണ്ട്). ഇത് പിന്നീടുണ്ടാകുക 33 വർഷം കഴിഞ്ഞോ 2055 ലോ ആകും.
മറ്റു ചില രാജ്യങ്ങളിലെ നോമ്പ് സമയം:
15-16 മണിക്കൂർ
ആംസ്റ്റർഡാം, നെതർലാൻഡ്
വാർസവ്, പോളണ്ട്
ലണ്ടൻ, യു.കെ
പാരിസ്, ഫ്രാൻസ്
നൂർ സുൽത്താൻ, കസാഖിസ്ഥാൻ
ബ്രസ്സൽസ്, ബെൽജിയം
14-15 മണിക്കൂർ
സൂറിച്ച്, സ്വിറ്റ്‌സർലാൻഡ്
ബുച്ചാറസ്റ്റ്, റൊമാനിയ
ഒട്ടാവ, കാനഡ
സോഫിയ, ബൾഗേറിയ
റോം, ഇറ്റലി
മാഡ്രിഡ്, സ്‌പെയിൻ
ലിസ്ബൺ, പോർച്ചുഗൽ.
ഇസ്‌ലാമാബാദ്, പാകിസ്താൻ
അങ്കാറ, തുർക്കി
കാബൂൾ, അഫ്ഗാനിസ്ഥാൻ...
13-14 മണിക്കൂർ
ന്യൂഡൽഹി, ഇന്ത്യ
കയ്‌റോ, ഈജിപ്ത്
ജെറുസലേം
കുവൈത്ത് സിറ്റി, കുവൈത്ത്
ഗാസ സിറ്റി, ഫലസ്തീൻ
ഹോങ്‌കോങ്
ധാക്ക, ബംഗ്ലാദേശ്
വിവരങ്ങൾക്ക് കടപ്പാട്: അൽജസീറ
'19 hours of fasting in Greenland, 11.43 in New Zealand'; The wonder of the world during Ramadan fasting